നരവരശിഖാമണേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പല്ലവി:
നരവരശിഖാമണേ രാജന്‍ സുജന-
നമനരത സോമകുലമുദവനരാജന്‍
ചരണം 1:
തുഷ്ടോഹമിന്നു തവ തപസാശുചം
ദൂരീകരുഷ്വ മമ വാചസാ ഭവ-
നിഷ്ടമെന്തെന്നു ഹൃദി ചൊല്‍കെടോ തരസാ
[അടവീനിവാസം കഴിഞ്ഞു പിന്നെ
അകതാരിലല്ലൽ വെടിഞ്ഞു
ഝടിതി നാടു വാണീടുമിനി മേലിൽ തെളിഞ്ഞു]
അർത്ഥം:
രാജാക്കന്മാരുടെ ശിരോരത്നമേ,രാജാവേ,സജ്ജനങ്ങളെ വന്ദിക്കുന്നതില്‍ തത്പരനായവനേ, ചന്ദ്രവംശമാകുന്ന ആമ്പല്‍പ്പൂനിരയ്ക്ക് ചന്ദ്രനായുള്ളവനേ,അങ്ങയുടെ തപസ്സിനാല്‍ ഞാന്‍ സന്തുഷ്ടനായിരിക്കുന്നു. എന്റെ വാക്കിനാല്‍ ശോകം ഉപേക്ഷിക്കുക. അങ്ങയുടെ മനസ്സിലുള്ള ആഗ്രഹം എന്തെന്ന് വേഗം പറയുക.
അരങ്ങുസവിശേഷതകൾ:
ബ്രാക്കറ്റിലുള്ള വരികൾ അരങ്ങത്തിപ്പോൾ പതിവില്ല.