ഉല്ലംഘിത നീതിമതാമുപകാരമേവ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
തദനു തദനുജാതജാതവേദ-
സ്യധികരണാസഹനോരുഹേതിജാലേ
ജ്വലതി രണമുപേത്യ തദ്രിപൂണാം
സ നിധനദോ ധനദോ ജഗാദ വാചം
 
 
ഉല്ലംഘിത നീതിമതാമുപകാരമേവ വൈരം
ഇല്ലെങ്കിലുമിന്നു ഫലം തവ
നല്ലതു ചൊന്നതിനാൽ ദശാനന
ചൊല്ലുള്ള സത്തുക്കൾക്കല്ലൽ വളർത്തുക
നല്ലതിനായ് വരുമോ അതു-
കൊള്ളരുതെന്നുരചെയ്കയാലേ വൈരം
ഉള്ളിലുറച്ചു നീയും തെല്ലും മടിയാതെ
പോരിനടുത്തതു നല്ലതിനല്ല ദൃഢം യുധി-
നില്ലുനില്ലെടാ നീയിനിയില്ലിനിയെന്നൊരു
ചൊല്ലു നടത്തീടുവേൻ ദശാനന
അരങ്ങുസവിശേഷതകൾ: 

ശ്ലോകം കഴിഞ്ഞ്, വൈശ്രവണൻ എടുത്തുകലാശത്തോടെ പ്രവേശിച്ച് രാവണനോട്, ‘നീ എന്നെ പോരിനു വിളിച്ചുവോ, നിനക്ക് ഇത്രയ്ക്ക് ധിക്കാരമോ? എന്നാൽ നോക്കിക്കോ‘ , ശേഷം പദം.