ആരിവനമേയ ഭുകവീര്യ മദശാലി

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഉത്തുംഗോരുജടാകടാഹകലിതോ ഭസ്മാവദാതദ്യുതി-
സ്തന്വാ ജംഗമരാജതാചലധിയം തന്വൻ ജഗദ്വന്ദിതഃ
വിഷ്ടഭ്യ ത്രിശിഖം സലീലമവനൗ തിഷ്ഠൻ പുരദ്വാരി തം
ദൃഷ്ട്വാ യാന്തമചിന്തയൻ സ ഭഗവാൻ നന്ദീശ്വരസ്സാമ്പ്രതം
 
 
ആരിവനമേയ ഭുജവീര്യ മദശാലി
മാരാരിശൈലമതിലാരാൽ വരുന്നതും?
നാനായുധോജ്വലിത സേനായുതൻ വ്യോമ-
യാനാതിരൂഢനഭിമാനനിധി പാർത്താൽ.
ശീതാംശുബിംബരുചിജാതം ജയിചൊരു
ശ്വേതാതപത്രമപി കാണുന്നു ദൂരവേ.
കണ്ഠീരവങ്ങൾ ഗജകണ്ഠേ പതിച്ചളവു
കണ്ടിതു ഭയം പൂണ്ടു മണ്ടുന്നു ദൂരവേ.
ഖിന്നത കലർന്നു ബഹുകിന്നരവധൂകുലം
ഉന്നതകുചാതിഭര മന്ദമോടുന്നഹോ.
കാലാരിതന്നുടയ ഫാലാക്ഷിയിൽ ശലഭ-
ലീലാരസം കരുതി വരികയോയിന്നിവൻ?
കുണ്ഠമതിയായ ദശകണ്ഠനിവനിന്നു ശിതി-
കണ്ഠസഖി ജയഗർവുകൊണ്ടിഹ വരുന്നതും