യാഹി യാഹി നിശാചരാധമ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പർജന്യദ്ധ്വനിപടുഭിർവചോഭിരുച്ചേ-
സ്തർജന്യാ ദശവദനഞ്ച തർജയൻ സഃ
ഉദ്വൽഗത്രിശിഖസനാഥ ബാഹുദണ്ഡോ
ഹ്യുദ്വൃത്ത ഭ്രുകുടി കരാളമാചചക്ഷേ
യാഹി യാഹി നിശാചരാധമ! സാഹസം തുടരായ്ക നീ
ദേഹികൾക്കു ദുരാസദം സ്മര- ദേഹദാഹക മന്ദിരം.
തുഹിനകുലഗിരിസുതയൊടൊത്തു തുഷാരഭാനുകലാധരൻ
രഹസി വസതി ധരിക്കെടാ ജഗദേകനായകനവ്യയൻ.
കാലകാലനശേഷജനപരി- പാലനൈകപരായണൻ
ലീലയാ കമലാസനോരു- കപാലമാല ധരിച്ചവൻ
നിടിലതടപടുനയനചണ്ഡ- ഹുതാശകുണ്ഡകരണ്ഡകേ
ത്രിജഗദണ്ഡകടാഹകോടി- കരിച്ചിടുന്ന മഹേശ്വരൻ
ശൂലസൂചിനിവിഷ്ടദിക്കരി ജാലഭീഷണനർത്തനം
ഹേലയാ തുടരുന്നു മൽഗുരു നീലലോഹിതനോർക്ക നീ.
വികടകുടിലജടാവിഘട്ടന വിധുതജലദഘടാകുലം
പ്രകടപദഹതി ചടചടായിത കമഠവരദൃഢകർപ്പരം.
ആരുമീവഴി പോകയില്ല ചരാചരാന്തവാസികൾ
നീരജോത്ഭവനെങ്കിലും സുര- വാരപരിവൃഢനെങ്കിലും
ചരണയുഗപരിചരണ പരജനി മരണദങ്കടനാശനം
ദുരിതഭരനിര തിമിരഖരകര- ഹരനെയോർത്തതിഭീതിയാൽ.
കാളകൂടവിഷാനലാശന കേളിചെയ്ത ദയാപരൻ
കാളികാരുചികണ്ഠനുടെ ശുചി- കാളുമളിക വിലോചനം.
ത്രിപുരസുമശര തൃണകുലങ്ങടെ ഭസിതഭാസിതമാകയാൽ
സപദി പാരമറിഞ്ഞിടാതെ നീ സപദി ചെന്നതിൽ വീഴ്കയോ?