ഒട്ടുമേ വിഷാദിക്കരുതത്ര വാഴ്ക യൂയം

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഒട്ടുമേ വിഷാദിക്കരുതത്ര വാഴ്ക യൂയം
നിഷ്ഠുരകർമ്മം ചെയ്ത നിശാചരിയെ സായം
നഷ്ടയാക്കുവാൻ പോകുന്നിനിക്കിന്നു സഹായം
പെട്ടെന്നു ഗദയും
 
അഗ്രജാദികളെ നീ വിജയ രക്ഷിക്കേണം
അഗ്രേ നിന്നീടേണമേ ധൃതകൃപാണബാണം
നിഗ്രഹിപ്പതവളെ ഞാൻ വെടിഞ്ഞു നാണം
നിർമ്മലാംഗ നൂനം
അർത്ഥം: 
നിങ്ങൾ ഒട്ടും സങ്കടപ്പെടേണ്ട. ഈ ക്രൂരകർമ്മം ചെയ്ത രാക്ഷസിയെ വധിക്കുവാൻ എനിക്ക് എന്റെ ഗദ തന്നെ മതി. (അർജ്ജുനനോടായി) സഹോദരന്മാരേയും ദ്രൗപദിയേയും മുന്നിൽ അമ്പും വില്ലും ധരിച്ചുകൊണ്ട്, നീ അർജ്ജുനാ രക്ഷിക്കേണം. ഒരു സ്ത്രീയെ കൊല്ലുക എന്ന നാണം വകവെയ്ക്കാതെ ഞാൻ അവളെ കൊല്ലുന്നുണ്ട്.