പാർത്ഥരീയിടെ നാടു പകുതിപകുത്തു

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
പാർത്ഥരീയിടെ നാടു പകുതിപകുത്തു
നമ്മൊടുവാങ്ങി ഹുംകൃതി
മൂത്തുവാണു വരുന്ന ദുസ്സഹ
വാർത്ത നീയുമറിഞ്ഞതില്ലയോ?
(ഓർത്തുകേൾക്കുക വാക്യമിന്നു ഭവാൻ
ഭോ! ത്രിഗർത്താധിപ! 
തീർത്തു ഞാനുരചെയ്തീടാമഖിലം.)
ശത്രുശക്തി കവിഞ്ഞു കണ്ടത-
നർത്ഥമെന്നു നിനച്ചു പല പല
വിദ്യ ഞാനുമെടുത്തതൊക്കെയ-
പാർത്ഥമായി പാർത്ഥരിൽപ്പരം.
ധൂർത്തർ നമ്മുടെ മിത്രമാകിയ
ഗർത്തവക്ത്ര നിശാചരേന്ദ്രനെ
മിത്രാനന്ദന പത്തനത്തിനു
യാത്രയാക്കി രണേ വൃഥാലേ.
പിന്നെ മാതുലനോതിയൊരു വഴി
കൊന്നിടാനവരെ യതിന്നിഹ-
വന്നിടും വലിയൊരു മാന്ത്രികൻ
ഇന്നു, ‘ഭാരതമലയ‘ നാമകൻ.
ഒട്ടവന്നുടെ മന്ത്രബലമെതി-
രിട്ടു നേരിലറിഞ്ഞു കൊള്ളുവാൻ
കോട്ടവാതിലിൽ നിൽക്ക സമ്പ്രതി
വിട്ടിടൊല്ലവനെയകത്തു നീ