നിഴൽക്കുത്ത്

നിഴൽക്കുത്ത് ആട്ടക്കഥ

Malayalam

നാനാപായാബ്ദമാലാവൃതിയകലെ

Malayalam
നാനാപായാ-ബ്ദമാലാവൃതിയകലെയകറ്റീട്ടു ചിത്തേന്ദുവിന്ന-
ന്യൂനശ്രീചേർത്തു ഭക്തർക്കഭിമതമരുളും കർക്കിമാസാംബുദാഭൻ
ആനായാനന്ദകം കനിവൊടിതി കഥിച്ചാശു പോയിസ്വകീയാ-
സ്ഥാനം പ്രാപിച്ചു, പാരം ദിനമനു പരമപ്രീതരായ് പാർത്ഥർ പാർത്തു
 
 
 
 
നിഴൽക്കുത്ത് ആട്ടക്കഥ സമാപ്തം.

അരുതുള്ളിൽ ഖേദമേതും

Malayalam
അരുതുള്ളിൽ ഖേദമേതും വരഭൂപന്മാരേ
വരുവാനുള്ളതൊക്കെയും വരുമതിനില്ല വാദം
പരമസാത്വികന്മാരാം പരമാത്മജ്ഞാനികൾക്കും
പ്രബലപ്രാരബ്ധം നീക്കാൻ വിരുതില്ലെന്നാപ്തവാക്യം
മുറപോലിത്തത്വമെല്ലാം അറിയുന്ന നിങ്ങളേവം
കരൾകാഞ്ഞു നിജധർമ്മം നിരസിക്കുന്നതു നന്നോ?
ഭീരുത വെടിഞ്ഞതി ധീരതയോടു രാജ്യ-
ഭാരം ചെയ്താലും ശൂരഹീരഭൂവരന്മാരേ!
ആര്യേ! കുന്തി സന്താപഭാരമെന്തിനു മക്കൾ-
ക്കോരോന്നിങ്ങനെ വരും നേരത്തു ഞാനില്ലയോ?
പാരാതെ പോകട്ടെ ഞാൻ നേരിടില്ലീമട്ടിനി-

മത്തനുജരെ മൃത്യുപാശവിമുക്തരാക്കി

Malayalam
മത്തനുജരെ മൃത്യുപാശവിമുക്തരാക്കി വിഭോ! ഭവാൻ
കാത്തു പുത്ര വിനാശജാമയസാമിസംസ്ഥിതയായൊരിവളെയും
കൃഷ്ണ! സർവജഗന്നിയാമക! ശുദ്ധചിദ്ഘനരൂപാ!
വൃഷ്ണിവംശവതംസ! ഭരണകാലനദീഷ്ണമതേ
നമോസ്തുതേ വിധോ വിധിനുതാ!
കഷ്ടമൊരുപിഴയെന്നിയേ തവ ദാസരാമിവരിൽ സദാ
ദുഷ്ടനാംധൃതരാഷ്ട്രനന്ദനനേവമാർത്തികലർത്തിടുന്നിതു
ശമലവിദലന വിമലതര മമ തനയരൈവരെയിന്നിതാ
കമലദലമൃദുചരണസീമ്നി സമർപ്പണം ചെയ്യുന്നു ഞാൻ തവ

കൃഷ്ണ സർവജഗന്നിയാമക

Malayalam
കൃഷ്ണ! സർവജഗന്നിയാമക! ശുദ്ധചിദ്ഘനരൂപാ!
വൃഷ്ണിവംശവതംസ! ഭരണകലാനദീഷ്ണമതേ
നമോസ്തു തേ വിധോവിധിനുതാ!
ഇന്നു താവക കരുണകൊണ്ടു പുനർജ്ജനിച്ചിതു ഞങ്ങൾ
ഉന്നതാ ഭവദീയനിരുപമഭക്തജനപരിപാലനോൽക്കതാ
നാളിൽനാളിലൊരോതരം വ്യഥയിത്ഥമണയുവതോർക്കവേ
നാളികേക്ഷണാ! വൈഷയികസുഖകാംക്ഷ മമ കുറയുന്നു ചേതസി
ജ്ഞാനപൂർവകമായ ഭക്തി ഭവിക്കുവാൻ ഭഗവാനേ!
മാനസം കനിയേങ്ങളിലെന്നുമതിനു തൊഴുന്നു തിരുവടി
നിർമ്മലാ! ശരദിന്തുകാന്തികരംബിതാനനരുചിര! ജയ ജയ

മതി മതി സകലമറിഞ്ഞിതു

Malayalam
മതി മതി സകലമറിഞ്ഞിതു  ഞാനും
മതിമുഖിമാരുടെ മനമതികഠിനം.
അതിസാഹസമായ് പ്പോയ് സൂതനിധനം
വ്യഥവേണ്ടവൻ ജീവിക്കും നൂനം
ഇല്ലിതിൽ മാന്ത്രികനോടു വിരോധം
എല്ലാം കുരുപതി ചെയ്തപരാധം
അല്ലലതിന്നവനേൽക്കും നിഭൃതം
നല്ലതു വരും നീ ഗമിക്ക നികേതം

നാരായണാ ഭവാൻ നേരേ ധരിച്ചാലും

Malayalam
നാരായണാ! ഭവാൻ നേരേ ധരിച്ചാലും,
ഭാരതമലയന്റെ നാരിയെന്നടിയനെ
ദുർന്നയൻ സുയോധനൻ തന്നെ ഭയന്നെൻ കാന്തൻ
കൊന്നുപോയീനിൽക്കുന്ന പൊന്നുതമ്പുരാന്മാരെ
എന്നു കേട്ടുഴന്നോടി വന്നതാണടിയനും
പിന്നുള്ളതെല്ലാം അവിടുന്നോർത്തു കൊള്ളേണമേ!

വദ നീ വനചാരിണീയിഹ

Malayalam
പാർത്ഥാൻ പാണിതലേന ദുസ്തരമഹാമോഹാർണ്ണവോത്താരകേ-
ണാർത്തത്രാണപരോസ്പൃശൽ സ ഭഗവാനുത്ഥായ നേമുശ്ചതേ
തത്ര ദ്രാക്സമുപാഗതാം വനചരീം സന്താപഭാരാർദ്ദിതാം
പ്രാപൃച്ഛൽ കുതുകാകുലോഥ കുഹനാമർത്യാകൃതിർമാധവഃ
 
 
വദ നീ! വനചാരിണീയിഹ
വരുവതിനൊരു ഹേതുവെന്തയി?
വദനം തവ കദനാവിലമാകുവാനധുനാ
മൃദുവചനേ! കിമു കാരണം?
ഏതെന്നാകിലുമില്ലൊരപായം എന്തിനുമുണ്ടിങ്ങുചിതോപായം
ഖേദമശേഷം വിട്ടിനി നീയും ചേതസി ധീരത കലരുക ന്യായം

 

രംഗം 17 കുന്തിയും കൃഷ്ണനും മലയകുടുംബത്തെ അനുഗ്രഹിക്കുന്നു

Malayalam

കുന്തിയും കൃഷ്ണനും മലയകുടുംബത്തെ അനുഗ്രഹിക്കുന്നു. നിഴൽക്കുത്ത് എന്ന് ആട്ടക്കഥ ഇതോടെ സമാപിക്കുന്നു.

ഇന്ദിരാസുഖവാസ മന്ദിരായിതൻ ദേവൻ

Malayalam
പേന്ദ്രശംഖോത്ഥിതതാരനിസ്വന-
പ്രനഷ്ടമോഹാഭിമധുദ്വിഷം ഗതാ
സ്നുതാസ്രലിപ്താ പുളകാം ഞ്ചിതാംഗകാ
തദാ മുദാ ഭക്തിവശീകൃതാ പൃഥാ.
 
നിലപ്പദം
 
ഇന്ദിരാസുഖവാസ മന്ദിരായിതൻ ദേവൻ
ഇന്ദിന്ദിരാരാധിത സുന്ദരചികുഭാരൻ
ഇന്ദ്രനീലാശ്മകാന്തികന്ദളമഞുളാംഗൻ
ഇന്ദ്രാദിവൃന്ദാരകവന്ദാരുവൃന്ദാവൃതൻ
മന്ദാരാധികോദാരൻ നന്ദാദിഗോപാലക-
നന്ദിത, നുപനിഷൽസുന്ദരീസങ്കീർത്തിതൻ
അന്നാദികോശങ്ങളിൽ ഛന്നനായ്മിന്നുന്നവൻ
മൂന്നുലകിനും മൂലകന്ദമാകും മുകുന്ദൻ

ജ്ഞാത്വാ ഭക്തജനാവനോത്സുകമനാഃ

Malayalam
ജ്ഞാത്വാ ഭക്തജനാവനോത്സുകമനാഃ കാരുണ്യകല്ലോലസ-
ലീലാലാലോളിത ലോലനീലകുവലശ്രീലോചനഃ ശ്രീഹരിഃ
പാർത്ഥാനാം പരമാപദം ശ്രുതിശിരോവാക്യൈകവേദ്യസ്തദാ
കർമ്മന്ദിപ്രവരാവൃതോരുരഥമാരുഹ്യ പ്രതസ്ഥേ പുരാൽ

Pages