മാന്ത്രികേന്ദ്ര മൽ പ്രിയ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
മാന്ത്രികേന്ദ്ര! മൽ പ്രിയ! കാന്താ വ്രതം നിമിത്തം
താന്തി കലരും നീയിപ്പോൾ
കാന്താരാന്തരം പാടേ ശാന്തതയെന്യേ ചുറ്റി-
സ്സന്താപം തേടുകെന്നതോ?
നിന്നെ കാണുവാൻ മോഹമാർന്നു നൃപനെന്നാകിൽ
ഇന്നേ പോവുക യുക്തമാം,
കൊറ്റവൻ തന്റെ കൃപ ചെറ്റുനിന്നിലുണ്ടാമെ-
ന്നോർത്തതിൽ താപമില്ലാ മേ
അരങ്ങുസവിശേഷതകൾ: 

മലയത്തിയും മകനും മലയനെ ദുര്യോധന സന്നിധിയിലേക്ക്  യാത്രയാക്കുന്നു.