മലയത്തി

Malayalam

നാരായണാ ഭവാൻ നേരേ ധരിച്ചാലും

Malayalam
നാരായണാ! ഭവാൻ നേരേ ധരിച്ചാലും,
ഭാരതമലയന്റെ നാരിയെന്നടിയനെ
ദുർന്നയൻ സുയോധനൻ തന്നെ ഭയന്നെൻ കാന്തൻ
കൊന്നുപോയീനിൽക്കുന്ന പൊന്നുതമ്പുരാന്മാരെ
എന്നു കേട്ടുഴന്നോടി വന്നതാണടിയനും
പിന്നുള്ളതെല്ലാം അവിടുന്നോർത്തു കൊള്ളേണമേ!

ഇത്യുക്ത്വാ പ്രസഭ മതീവ ഭീഷണാംഗീ

Malayalam
ഇത്യുക്ത്വാ പ്രസഭ മതീവ ഭീഷണാംഗീ
ദ്വേധാ തജ്ഝടിതി വിദാര്യ തോകമേകം
ദുദ്രാവ ദ്രുതമഥ സാ ദ്വിദൃക്ഷയാ തൽ
പാർത്ഥാനാം മലയപതിർ മ്മമജ്ജ മോഹേ

നിഷ്ഠുരതര തവ ചേഷ്ടിതമിതു

Malayalam
അഥ തദ്വചസി ശ്രവണം വിശതി
സ്ഫുടമുല്പതിതാഗ്നി കണാക്ഷിയുതാ
കുടിലഭ്രുകുടി വ്യഥയാ ദയിതം
സഹസാ സഹ സാ കുപിതാച കഥൽ
 
 
നിഷ്ഠുരതര തവ ചേഷ്ടിതമിതു ബഹു-
കഷ്ടമശുഭ ജുഷ്ടം!
അഷ്ടി വെടിഞ്ഞു നീ നേടിയ നിർമ്മല-
നിഷ്ഠാഫലമപി ഝടിതി വിനഷ്ടം.
രാട്ടിൻ കല്പനയെന്നിവിടാരോ
കഷ്ടിച്ചൊരുമൊഴി ചൊന്നതു നീയും
കേട്ടപ്പോഴേ കെട്ടിയൊരുങ്ങി
ധാർഷ്ട്യത്തോടു തിരിച്ചതുമിതിനോ?
ദുഷ്ടത ചെയ്തതിനായ് കിട്ടിയ പല-

വല്ലാതെ ചിലശങ്കകളുള്ളിലിന്നു

Malayalam
വല്ലാതെ ചിലശങ്കകളുള്ളിലിന്നു മേ
വല്ലഭാ! വളരുന്നഹോ!
എല്ലാം നീയുള്ളതുപോൽ ചൊല്ലീടേണമെന്നോടു
വല്ലാതെങ്കിലുമുടനല്ലാതടങ്ങാ ഞാനും.
പാർത്ഥന്മാരുടെ വാർത്ത ഞാൻ ചോദിക്കവേ നീ
യോർത്തു നെടുവീർപ്പിട്ടതും
സൂത്രത്തിൽ ചൊന്നോരു മാൻ കുട്ടിയുടെ കഥയും
ചേർത്തു ചിന്തിച്ചിട്ടെനിക്കൊട്ടല്ലേ പരിഭ്രമം

ജീവനായക തവ ഭാവം

Malayalam
ജീവനായക! തവ ഭാവം പകരാനെന്തേ?
വേവുന്നു മമ ചിത്തം പാരം.
ഈവണ്ണം മുഖത്തൊരു വൈവർണ്ണ്യം ഭവാനോർത്തൽ
ഇവളല്പവുമിതിനപ്പുറ മങ്ങൊരു-
ദിവസത്തിലു മറിവീലത്ഭുതമിതു.
മന്നവൻ നിന്നെയഭിനന്ദിച്ചതായ് സമ്മാന-
മൊന്നിനാൽത്തന്നെയൂഹിച്ചിടാം.
എന്നതിനാലാവഴി വന്നതല്ലീവല്ലായ്മ
പിന്നെന്തൊരു കാരണമിന്നിതിനെ-
ന്നെന്നോടിഹ വെളിവായതരുൾചെയ്ക.
കുന്തിയാം തമ്പുരാട്ടി തന്തിരുരമക്കളാകും
അന്തജാതികളൊത്തു സന്തുഷ്ടിതേടുന്നോ?
നീയന്തികേ ചെന്നു കണ്ടോ? കാന്താ! തവ-

മാന്ത്രികേന്ദ്ര മൽ പ്രിയ

Malayalam
മാന്ത്രികേന്ദ്ര! മൽ പ്രിയ! കാന്താ വ്രതം നിമിത്തം
താന്തി കലരും നീയിപ്പോൾ
കാന്താരാന്തരം പാടേ ശാന്തതയെന്യേ ചുറ്റി-
സ്സന്താപം തേടുകെന്നതോ?
നിന്നെ കാണുവാൻ മോഹമാർന്നു നൃപനെന്നാകിൽ
ഇന്നേ പോവുക യുക്തമാം,
കൊറ്റവൻ തന്റെ കൃപ ചെറ്റുനിന്നിലുണ്ടാമെ-
ന്നോർത്തതിൽ താപമില്ലാ മേ