ഛായ യഞ്ജനത്തിലെന്തു

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ആരബ്ധായാം ഭൂരിസംഭാരജാതൈ-
ശ്ച്ഛായവേധപ്രക്രിയായാം സ ധൂർത്തഃ
മധ്യേ മധ്യേ ചാഞ്ജനേ വീക്ഷമാണ-
ശ്ശങ്കാവിഷ്ടോ ചിന്തയന്മന്ത്രവാദീ
 
 
ഛായ യഞ്ജനത്തിലെന്തു കണ്ടിടാത്തതും?
ക്രിയ യിതിവിടെ വിഫലമാകിൽ
നൃപതി സപദി കൊല്ലുമെന്നെ,
‘നീലകേശി ചുടലയാടി’ ആദികുലദൈവങ്ങളെ!
അഭയമേകും പാദം -പരിപൂതം- ഹൃദി നിഹിതം
ബത കാത്തുകൊൾക.
 
അഞ്ജസാ തെളിഞ്ഞു നിഴൽകൾ
കഞ്ജനാഭനുണ്ടു കൂടെ
കഥയിതെന്തു മായം! ഇതപായം ഇഹദേയം
തവ കനിവു ദേവാ!
ദേവ ദേവ! നിഴൽ മറഞ്ഞു
കൈവരുമിനിക്കാമവും
ദൈവമേ! വെറുക്കൊല്ലാ, മദമല്ലാ,
കഴിവില്ലാഞ്ഞിതു ചെയ്കയാണേ!

 

അരങ്ങുസവിശേഷതകൾ: 

‘ഹൃദി നിഹിതം ബത കാത്തുകൊൾക‘ എന്ന് കാണിച്ച് വീണ്ടും ഉഗ്രദൈവങ്ങളെ ധ്യാനിച്ച് ആവാഹിച്ച് ഉറഞ്ഞുതുള്ളിക്കൊണ്ട്  ‘അഞ്ജസാ തെളിഞ്ഞു നിഴൽകൾ‘ എന്നത് ആടണം. ശേഷം,
മാന്ത്രികൻ നിഴൽ ദുര്യോധനനു കാണിച്ചുകൊടുക്കുന്നു. നിഴലിൽ എഴുത്താണികൊണ്ട് പണ്ഡവരെ മനസ്സില്ലാമനസ്സോടെ കുത്തി കൊല്ലുന്നു. ദുര്യോധനൻ സന്തുഷ്ടനായി സമ്മാനം കൊടുത്ത് മാന്ത്രികനെ യാത്രയാക്കുന്നു.