മന്ത്രവാദി

Malayalam

ഛായ യഞ്ജനത്തിലെന്തു

Malayalam
ആരബ്ധായാം ഭൂരിസംഭാരജാതൈ-
ശ്ച്ഛായവേധപ്രക്രിയായാം സ ധൂർത്തഃ
മധ്യേ മധ്യേ ചാഞ്ജനേ വീക്ഷമാണ-
ശ്ശങ്കാവിഷ്ടോ ചിന്തയന്മന്ത്രവാദീ
 
 
ഛായ യഞ്ജനത്തിലെന്തു കണ്ടിടാത്തതും?
ക്രിയ യിതിവിടെ വിഫലമാകിൽ
നൃപതി സപദി കൊല്ലുമെന്നെ,
‘നീലകേശി ചുടലയാടി’ ആദികുലദൈവങ്ങളെ!
അഭയമേകും പാദം -പരിപൂതം- ഹൃദി നിഹിതം
ബത കാത്തുകൊൾക.
 
അഞ്ജസാ തെളിഞ്ഞു നിഴൽകൾ
കഞ്ജനാഭനുണ്ടു കൂടെ
കഥയിതെന്തു മായം! ഇതപായം ഇഹദേയം

സ്തംഭനമോഹനാദി സമ്പ്രദായങ്ങളിന്നീ

Malayalam
(ആത്മഗതം)
‘സ്തംഭന, മോഹനാ‘ ദി സമ്പ്രദായങ്ങളിന്നീ-
വമ്പനിൽ ഫലിക്കില്ലാ തമ്പുരാനേ! വലഞ്ഞു.
കൊന്നുപോമെന്നെ നൂനം ഇന്നിതു ചെയ്തിടായ്കിൽ
തന്നുടെ ജീവനെ യെന്തോന്നു ചെയ്തും നേടണം.
 
(ദുര്യോധനനോട്)
കുരുകുലനാഥാ! ഭവാൻ തരുമൊരുക്കുകൾ കൊണ്ടു-
കരുതിയകാര്യം ചെയ് വൻ, അരിയരുതെന്റെ കണ്ഠം

കഷ്ടം ഞാൻ ചെയ്‌വതെന്തേ?

Malayalam
(ആത്മഗതം)
കഷ്ടം ഞാൻ ചെയ്‌വതെന്തേ? വെട്ടീടുമെന്നെയിപ്പോൾ
കിട്ടാത്തൊരുക്കു ചൊന്നാൽ പെട്ടുപിഴക്കാം പക്ഷെ
 
(ദുര്യോധനനോട്)
കൊല്ലരുതെന്നെ, ഇഷ്ടമെല്ലാം ഞാൻ ചെയ്തീടുവൻ,
ചൊല്ലീടാം ഒരുക്കവ- യില്ലാതിതു സാധിക്കാ.
അർക്കനെ വിളക്കായി വെക്കേണം അതിൻ മുമ്പിൽ-
അക്കലാനിധിയെ അണക്കേണം വട്ടകയായ്
മൂഴക്കിരുട്ടുചേർക്ക ദീപത്തിൻ മുന്നിൽ
ഇരുനാഴി കടുവാനുര വേണം കലശത്തിനായ്
ആനമുട്ടയും രാമബാണങ്ങളും വിശേഷാൽ-
വേണം ഇരുപത്തൊന്നു ഞർക്കിലയും ജലത്താൽ

അരുൾ ചെയ്തീടരുതേവം

Malayalam
അരുൾ ചെയ്തീടരുതേവം അടിയനോടുടയോരേ!
ഒരു നൂറും അഞ്ചും തമ്മിൽ ഒരു ഭേദമുണ്ടോ മമ?
എല്ലാരും തമ്പുരാന്മാരല്ലോ പാർത്താലിവന്നു,
വെല്ലത്തിനൊരുവശം നല്ലതല്ലെന്നാകുമോ?
നാരായണനവർക്കു നേരേതുണയുമുണ്ട്
ഇക്കാര്യമോർത്തതുപോലും തീരാത്ത ദുരിതമാം
അതിനാൽ ഞാൻ ചെയ്കയില്ല, ഇഗ്ഗതി വിലക്കുന്ന കർമ്മം
മതിയിൽ വല്ലായ്മയേതും ഇതുമൂലം തോന്നരുതേ!

തൊഴുതേൻ നിൻ തിരുമലരടികൾ

Malayalam
നിടാലേ സിന്ദൂരോല്ലസിത തിലകം പിംഗലജടാം
ശിരോദേശേ ശ്മ്ശ്രൂണ്യുദര വടപത്രാവധിപരം
ദധാനശ്ചാ രക്താംബര മിതി സുവേഷ: കുരുപതേ-
ർവ്വസാനഃ പ്രപ്രൈവം സവിധമവദന്മാന്ത്രികവരഃ
 
 
തൊഴുതേൻ നിൻ തിരുമലരടികൾ തമ്പുരാനേ! യി-
പ്പൊഴുതിൽ കേൾക്കുകെൻ പഴമൊഴികൾ.
ഇതരധരണീപതികൾ സതതം ചെയ്യുന്നു സ്തുതികൾ
ഇതുപോലാരുള്ളു! സുധികൾ ഇതി നിന്നേ, യോർത്തുൽ ഗതികൾ
ഇന്നിസ്സന്നിധിയണഞ്ഞു കൊള്ളുവാനാജ്ഞ
തന്നതായ് ദൂതൻ പറഞ്ഞു, അതിനാലെന്നാധി മാഞ്ഞു