ആഹാ വിധിയിന്നേവമോ ദൈവമേ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
സത്രാ ശസ്ത സമസ്തവസ്തുവിഭവൈരിന്ദ്രാഭിധാനാദിക-
പ്രസ്ഥേ നിസ്തുലസമ്മദേന നിവസൽ സ്വഹ്നായ ധന്യാത്മസു
പാർത്ഥേഷ്വിത്ഥമഹോ സുതാൻ പ്രസൃമരക്ലേശാകുലാ ചൈകദാ
മുക്താസൂൻ വിലലാപ താൻ നിപതിതാൻ നിദ്ധ്യായ മാതാ തദാ
 
 
ആഹാ! വിധിയിന്നേവമോ ദൈവമേ! നീയി-
സ്സാഹസം ചെയ്തതെന്തയ്യോ!
ഒട്ടൊരാമയമെന്യേ തുഷ്ടിയാർന്നിരിക്കവേ
പെട്ടെന്നിയഞ്ചുപിഞ്ചും പെട്ടുപോകൂവാനെന്തേ?
ഭർത്താവും ചത്തു മേലാൽ പുത്രരെ ശരണമെ-
ന്നോത്തു ജീവിച്ചീടുമീ വൃദ്ധകാരിനിഗ്ഗതി?
ഉച്ചിയുറച്ചകൈകൊണ്ടുദകക്രിയയുമിപ്പോൾ
ഈശ്വരാ! ചെയ് വാനെനിക്കിടയായല്ലോ പാപം!
മക്കളേ! കൃപചോരുംദൃക്കുകളാലീമന്ദ-
ഭാഗ്യയെയൊന്നു നിങ്ങൾ നോക്കുവിൻ മുന്നെപ്പോലെ.
നിങ്ങടെ മാതൃഭക്തി, നിർമല ധർമ്മം, ധൈര്യ-
മെന്നുള്ള ഗുണങ്ങളെ എന്നിനി ഞാൻ കാണുന്നു?
അച്ഛനോടൊത്തു പുരേ സ്വച്ഛന്ദം വാഴും കൃഷ്ണേ!
കെട്ടുമിന്നറ്റകഥ കഷ്ടം! നീയറിയുന്നോ?
ഭക്തവത്സലാ! കൃഷ്ണാ! മൃത്യുമുഖത്തിൽ നിന്റെ
ഭൃത്യന്മാർ പതിച്ചുപോയ്, ഉദ്ധരിക്കണേ നാഥാ!
അയ്യോ ഇക്കിടപ്പിനി വയ്യേ കാണുവാനെന്റെ
മെയ്യോ മാഴ്കുന്നു, തുണ നീയല്ലാതാരുമില്ല

 

അരങ്ങുസവിശേഷതകൾ: 

ഗോപികാവസന്തത്തിലും ഇത് പതിവുണ്ട്.