കുന്തി

കുന്തി (സ്ത്രീ വേഷം)

Malayalam

ഹന്ത മാനസം ആദ്യസന്താനമേ

Malayalam
ഹന്ത മാനസം ആദ്യസന്താനമേ പാരം
സന്താപമാകിയോരു വന്‍തീയില്‍ വെന്തീടുന്നൂ
 
വയ്യഹോ സഹിക്കുവാന്‍ നിയ്യേ മമ ശരണം
അയ്യോ നീയെന്നെ വെറുംകൈയോടെ മടക്കയോ ?
 

കര്‍ണ്ണാ മതിയിദം കര്‍ണ്ണാരുന്തുദവാചം

Malayalam
കര്‍ണ്ണാ ! മതിയിദം കര്‍ണ്ണാരുന്തുദവാചം
പൂര്‍ണ്ണാനുകമ്പയോടാകര്‍ണ്ണയദാനപ്രഭോ !
 
ആത്മവഞ്ചനയാലേ ഞാൻ ചെയ്തോരപരാധം
ആത്മജാ പൊറുക്കൂ ധർമ്മാത്മജാഗ്രജാ, പോരൂ
 

ഉണ്ണീ എന്നുടെ കണ്ണിലുണ്ണീ

Malayalam
ഉണ്ണീ എന്നുടെ കണ്ണിലുണ്ണീ ! ഹന്തനീയീ-
വണ്ണം കഥിയ്ക്കുമെന്നു നണ്ണിയതില്ലഞാന്‍
 
ഇല്ലേ ദയ ? നിന്‍തനു തല്ലജത്തില്‍ ഹൃദയ-
മില്ലേ ? പകരമൊരു കല്ലോ ? ശിവ ! ശിവ !

എന്നുടെ പോന്നോമനേ

Malayalam
എന്നുടെ പൊന്നോമനേ, നിന്നുടെയനുജന്മാ-
ര്‍ക്കിന്നു നീയവലംബം, വന്നാലുമവിളംബം
 
എന്നുമവരെക്കാത്തു നിന്നാലും, ധരയാകെ
വെന്നാലും, മാതാവിനു തന്നാലും പരിതോഷം

ഓതുന്നേനൊരുസത്യം

Malayalam
ഓതുന്നേനൊരു സത്യം താതന്‍ നിനക്കെടോ
ആദിത്യ ദേവനല്ലോ മാതാവു ഞാനുമത്രേ
 
ഭ്രാതാക്കന്മാരല്ലോ പാണ്ടവരൈവരും
വരിക വൈകരുതിനിയുമവരൊടു വൈരമരുതരുതേ സുതാ !
അരികളവരിതി കരുതിയതുമതി പൊരുതീടുന്നതു പാപമേ
 

മത്തനുജരെ മൃത്യുപാശവിമുക്തരാക്കി

Malayalam
മത്തനുജരെ മൃത്യുപാശവിമുക്തരാക്കി വിഭോ! ഭവാൻ
കാത്തു പുത്ര വിനാശജാമയസാമിസംസ്ഥിതയായൊരിവളെയും
കൃഷ്ണ! സർവജഗന്നിയാമക! ശുദ്ധചിദ്ഘനരൂപാ!
വൃഷ്ണിവംശവതംസ! ഭരണകാലനദീഷ്ണമതേ
നമോസ്തുതേ വിധോ വിധിനുതാ!
കഷ്ടമൊരുപിഴയെന്നിയേ തവ ദാസരാമിവരിൽ സദാ
ദുഷ്ടനാംധൃതരാഷ്ട്രനന്ദനനേവമാർത്തികലർത്തിടുന്നിതു
ശമലവിദലന വിമലതര മമ തനയരൈവരെയിന്നിതാ
കമലദലമൃദുചരണസീമ്നി സമർപ്പണം ചെയ്യുന്നു ഞാൻ തവ

ആഹാ വിധിയിന്നേവമോ ദൈവമേ

Malayalam
സത്രാ ശസ്ത സമസ്തവസ്തുവിഭവൈരിന്ദ്രാഭിധാനാദിക-
പ്രസ്ഥേ നിസ്തുലസമ്മദേന നിവസൽ സ്വഹ്നായ ധന്യാത്മസു
പാർത്ഥേഷ്വിത്ഥമഹോ സുതാൻ പ്രസൃമരക്ലേശാകുലാ ചൈകദാ
മുക്താസൂൻ വിലലാപ താൻ നിപതിതാൻ നിദ്ധ്യായ മാതാ തദാ
 
 
ആഹാ! വിധിയിന്നേവമോ ദൈവമേ! നീയി-
സ്സാഹസം ചെയ്തതെന്തയ്യോ!
ഒട്ടൊരാമയമെന്യേ തുഷ്ടിയാർന്നിരിക്കവേ
പെട്ടെന്നിയഞ്ചുപിഞ്ചും പെട്ടുപോകൂവാനെന്തേ?
ഭർത്താവും ചത്തു മേലാൽ പുത്രരെ ശരണമെ-
ന്നോത്തു ജീവിച്ചീടുമീ വൃദ്ധകാരിനിഗ്ഗതി?

Pages