വന്നാലുമരികില്‍ നീ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
കദാചിദ്വാസന്തീ കുസുമസുകുമാരാംഗലതികാം
ഗൃഹോദ്യാനേ മന്ദം കുസുമിതതരുവ്രാതസുഭഗേ
മുദാ രാമസ്സീതാം പ്രഹസിതമുഖീം പ്രേക്ഷ്യ മുദിതോ
മൃദുസ്മേരാം വാചം സരസമിദമൂചേ രഹസി താം

 

വന്നാലുമരികില്‍ നീ ബാലികേ മമദയിതേ
വന്നിതു സുഖകാലമാനന്ദിച്ചീടുക 
സുന്ദരീ സരസവാചം കേള്‍.
മുല്ലമുകുളങ്ങള്‍ ഫുല്ലമായിതല്ലോ
ഉല്ലസിച്ചീടുന്ന കാലവുമിതല്ലോ 
നല്ലാരില്‍മൌലിമണിയും നീയല്ലോ
ഉല്ലാസികള്‍ കണ്ടു വിലസുന്നിതല്ലോ 
മനോരഞ്ജനമിന്നുമേ ഭാഗ്യം
സുന്ദരി ദൌഹൃദമിതു തവ യോഗ്യം
നിന്മനതാരിലെന്തഹോ ഹൃദ്യം 
അന്‍പൊടുചൊല്‍ക കാര്യം സാദ്ധ്യം