സുഖമോ ദേവീ സാമ്പ്രദം ഇഹ തേ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ശ്രുത്വാ ച മാതൃവചനം മുദിതൌ കുമാരൌ 
ബദ്ധം മുമോചതുരലം കപിമാദരേണ
സോപി പ്രമോദിതമനാസ്സമുപേത്യ സീതാം 
ഭക്ത്യാ പ്രണമ്യ നിജഗാദ ഗിരം ഹനുമാന്‍
 
 
സുഖമോ ദേവീ സാമ്പ്രതം ഇഹതെ 
സുകൃതനിധേ ജാതം സുദിനം             
 
പാദയുഗം തവ ഞാനും 
പരിചോടെ വന്ദിക്കുന്നേന്‍ 
ആദരേണ പരിപാഹി 
ദാസനല്ലോ ഹനുമാന്‍ ഞാന്‍           
 
പുത്രരുടെ പരാക്രമം ( ഈ ) 
എത്രയുമത്ഭുതം പാര്‍ത്താല്‍ 
ഇത്രിലോകം പാലിപ്പാനും
ശക്തരായ് ** വരും നൂനം

 

അരങ്ങുസവിശേഷതകൾ: 

ബന്ധമോചിതനായ ഹനുമാന്‍ സീതയെ ദണ്ഡനമസ്കാരം ചെയ്യുന്നു. സീത അനുഗ്രഹിക്കുന്നു. ശേഷം പദം ആടുന്നു. 

പദശേഷം ചെറിയ ആട്ടം:
സീത:- സ്വാമിക്കും അമ്മമാര്‍ക്കും - എല്ലാം സുഖം തന്നെ അല്ലേ ? 

ഹനുമാന്‍:- സുഖം തന്നെ . ദേവിയില്ലാത്ത കുറവ് മാത്രമേ ഉള്ളൂ. ശ്രീരാമാസ്വാമിയുടെ കല്‍പനയാല്‍ യാഗാശ്വത്തിനായ് വന്നതാണ്. യാഗാശ്വത്തെ കുട്ടികള്‍ കളിക്കുമ്പോള്‍ ബന്ധിച്ചു വെച്ചിരിക്കുന്നു. അവര്‍ക്ക് ഇതിനെപ്പറ്റി ഒന്നും അറിയില്ലല്ലോ ?
സീത:- കുതിരയെ കൊണ്ടു പോയാലും. യാഗം നടത്തുന്നിടത്ത് സഹധര്‍മ്മിണി വേണ്ടേ ?
ഹനുമാന്‍:- ദേവിയുടെ സങ്കല്പത്തില്‍ അവിടെ സ്വര്‍ണ്ണ പ്രതിമ വെച്ചിട്ടുണ്ട്.
സീത:- ( മക്കളോട് - ഉണ്ണികളേ , കുതിരയെ വിട്ടുകൊടുക്കൂ. ഹനുമാനെ അനുഗ്രഹിച്ച് മാറുന്നു.

ഹനുമാന്‍ കുട്ടികളോടൊത്ത് അല്‍പനേരം കളിച്ച ശേഷം കുതിരയുമായ് തിരിച്ച് പോകുന്നു.

 
തിരശ്ശീല 
അനുബന്ധ വിവരം: 
ശക്തരായ്  വരും നൂനം.. എന്ന് ഉള്ള ഇടത്ത് പ്രാപ്തരായ് വരും നൂനം എന്നു പാഠഭേദം ഉണ്ട്.