വിഷ്വദ്രീചീർവിക്ഷിപൻ കീർത്തിരാജീ

ആട്ടക്കഥ: 
വിഷ്വദ്രീചീർവിക്ഷിപൻ കീർത്തിരാജീ
രാജാഭൂരി പ്രീതിമത്ഭിർമ്മുനീന്ദ്രൈഃ
ആശീർഭിസ്തൈരാശു സാധീയസീഭീ-
ർജ്ജഗ്മേ ചാപഖ്യാതിമുൽഖാതുകാമൈഃ

സഭാജനൈർവ്വിരചിതസത്സഭാജനഃ
പരന്തപസ്സമദിഹിതഃ പരം തപഃ
ചരിഷ്ണുനാ ഖലു മുനിനാചരിഷ്ണുനാ
വനാന്തരേരമത സ പാവനാന്തരേ

 

അർത്ഥം: 
ശ്ലോകം ഒന്ന്:- നാലുപാടും പ്രസരിക്കുന്ന യശോധാവള്യത്തോടു കൂടിയ രാജാവിനെ, സന്തുഷ്ടരും ദുഷ്കീർത്തിയെ പാടെ ഇല്ലാതാക്കാനും ആഗ്രഹിക്കുന്നവരുമായ ആ മുനീന്ദ്രന്മാർ മംഗകളകരമായ ആശീർവാദങ്ങൾ കൊണ്ട് മൂടുകയും അതിനുശേഷം പെട്ടെന്ന് അവിടെ നിന്ന് പോവുകയും ചെയ്തു.
ശ്ലോകം രണ്ട്:-ഉഗ്രമായ തപസ്സുചെയ്യുന്നവനും സഞ്ചാരപ്രിയനുമായ മുന്യുടെ പ്രശംസയ്ക്ക് വിധേയനായവനും ശത്രുക്കളെ തപിപ്പിക്കുന്നവനും ആയ ആ രാജവ് തന്റെ സഭാവാസികളായ ബ്രാഹ്മണരുടെ ബഹുമാനാദരങ്ങൾക്ക് പാത്രമായി പുണ്യസ്ഥലങ്ങൾ നിറഞ്ഞ മറ്റൊരു കാട്ടിലേക്ക് എത്തി സ്വൈര്യമായി താമസിച്ചു.