എന്തിഹ ദിഗന്തര നിരന്തരമിതന്തികേ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ധാവൽപാദാതപാദാഹതതുരഗഖുരോദ്ദാമകുദ്ദാല ജാല
ക്ഷുണ്ണ്ക്ഷോണീവിനിര്യന്നിബിഡതരരജോരാജി ഘോരാന്ധകാരം
താവത്സമ്പ്രേക്ഷ്യ കോകാഹലബധിരിതനശ്ശേഷലോകം ബലൗഘം
ശൈലാദിശ്ശൈകുടോപമവികടതനുഃസ്വാന്തരേവം വ്യചിന്തീൽ
 
 
എന്തിഹ ദിഗന്തര നിരന്തരമിതന്തികേ
സന്തതം കേൾക്കുന്നു സൈന്യകോലാഹലം?
ഹന്ത! നിശ്ശേഷജഗദന്ത ദിനകുപിതനാ-
മന്തകാന്തകനുടയ അട്ടഹസിതം പോലെ
ബാലശശിചൂഢ! പരിപാലയ കൃപാനിധേ!
ഫാലശിഖിഹൂതമദന! ഗൗരീപതേ!
വിപുലരഥനേമികൾ വിഘട്ടനം കൊണ്ടു പരി-
ചപലമിത പൊടിപടലമിളകിടുന്നു
 
വിപുലയുമകാലമതിൽ വിതതതിമിരാർണവേ
സപദി മുങ്ങീടുന്നു സംഭ്രമമിയന്നു
ഭേരീനിനദം സ്തനിതമെന്നു ശങ്കിച്ചിഹ
കുമാരശിഖി താണ്ഡവമിതാടീടുന്നു
 
ഘോരകരിഘടകളുടെ ഘോഷങ്ങൾ കേൾക്കയാൽ
ഹേരംബനും കിമപി ഹന്ത! ഇളകുന്നു
ഭീമസമരം ഭുവി നികാമമുണ്ടെന്നമര-
വ്യോമയാനങ്ങൾ ദിവി വന്നുനിറയുന്നു
 
സോമചൂഡൻ കരുണ കാമമുണ്ടാകയാൽ
ആമയമെനിക്കില്ല അരികളെ അമർത്തുവാൻ
 
 
 
 
തിരശ്ശീല

 

അനുബന്ധ വിവരം: 

നന്ദികേശ്വരന്റെ ആത്മഗതം.