സ്വാഗതം സുരമുനിവരരേ
ശ്ലോകസാരം:-വീരപരാക്രമിയായ രാവണൻ, മണ്ഡോദരിയെ ലാളിച്ച് അവിടെ സുഖമായി വാഴുന്നകാലത്ത് ഒരിക്കൽ, ദേവന്മാർ പോലും വന്ദിക്കുന്ന തുംബുരുനാരദാദി മഹർഷിമാർ വീണയും വായിച്ചുകൊണ്ട് സന്തോഷത്തോടെ വന്നതുകണ്ട് അവരെ വന്ദിച്ച് ഇങ്ങനെ പറഞ്ഞു.
പദസാരം:-ദേവമുനികൾക്ക് സ്വാഗതം. നിങ്ങളുടെ പാദങ്ങളിൽ ഞാൻ ആദരപൂർവ്വം വന്ദിക്കുന്നു. എവിടെ നിന്നാണ് നിങ്ങൾ എന്റെ കൊട്ടാരത്തിലേക്ക് ഇപ്പോൾ വരുന്നത്? സ്വർഗ്ഗം മുതലായ ലോകങ്ങളിൽ സഞ്ചരിയ്ക്കുമ്പോൾ എന്റെ അതിവീര്യപരാക്രമങ്ങളെ പറ്റി കേട്ടില്ലേ? എന്റെ കയ്യൂക്കുകൊണ്ട് മൂന്നുലോകങ്ങളും വിറയ്ക്കുമ്പോൾ പേടികൂടാതെ എന്നോട് യുദ്ധം ചെയ്യാൻ ആരുണ്ട്? എന്റെ വിക്രമം സഹിയ്ക്കാതെ ദിക്ക്‌പാലകന്മാരും ദിഗ്ഗജങ്ങളും ഒക്കെ വലയുന്നു.
രാഗം പാടി കലാശിക്കുന്നു 2 മാത്ര.