കാർത്തവീര്യാർജ്ജുന വിജയം

ശ്രീ പുതിയിക്കൽ തമ്പാൻ രചിച്ച ആട്ടക്കഥ

Malayalam

സാധുതരം മനുജാധമ ചരിതം

Malayalam
സാധുതരം മനുജാധമ ചരിതം 
താപസകുലവരരേ ചരിതം
 
ആധി നമുക്കില്ല ശരഭോജന സാധനമല്ലൊ
മാനുഷനവനും 
സാധുതരം മനുജാധമ ചരിതം
താപസകുലവരരേ
 
സൂര്യകുലാധിപനൊരു നരപാലൻ
പോരിൽ മയാ ഹതനായതുമറിക
സാധുതരം മനുജാധമ ചരിതം താപസകുലവരരേ
 
രുദ്രനിവാസം കുത്തിയെറിഞ്ഞഹം
അദ്രിവരം തിലപുഷ്പസമാനം
സാധുതരം മനുജാധമ ചരിതം താപസകുലവരരേ

വിജയീഭവ ഹേ സദാ ത്വം

Malayalam
വിജയീഭവ ഹേ സദാ ത്വം
ഭുവനവീര്യസുമതേ സദാ ത്വം
 
വിജിതം തവ ബാഹുബലം കൊണ്ടു
വീതഖേദമിഹ ലോകമശേഷവും
 
ഇന്ദിരാ കാമുകൻ തന്നുടെ സഭ-
യീന്നുകേട്ടു വീര്യം നിന്നുടെ
 
ഇന്നും അമരാനദീതടേ പാടുന്നു
ഇങ്ങുവരുമ്പോൾ മഹത്വമതിന്നുടെ
 
ലജ്ജയുണ്ടെങ്കിലും ചൊല്ലുന്നേൻ കേൾക്ക
ഇജ്ജനമോതേണ്ടും വാസ്തവം
 
അർജ്ജുനനെന്നൊരു പാർത്ഥിവൻ നിന്നെ
തർജ്ജനം ചെയ്യുന്നു നിത്യം കയർത്തവൻ
 

സ്വാഗതം സുരമുനിവരരേ

Malayalam
ഇത്ഥം തത്ര ദശാനനോ മയസുതാം മണ്ഡോദരീം ലാളയൻ
സ്വസ്ഥാത്മാ നിവസൻ നിഷേവിത പദൗ സത്രാശനാദ്യൈസ്തദാ
ബദ്ധാമോദമുപാഗതൗ മുനിവരൗ വീണാ വിരാജത്കരൗ
നത്വാ തുംബുരുനാരദൗ കഥിതവാൻ അത്യന്ത വിക്രാന്തിമാൻ
 
സ്വാഗതം സുരമുനിവരരേ!
സാദരം വണങ്ങുന്നേൻ പാദപങ്കജമഹം 
 
എന്നുടെ പുരമതിൽ എങ്ങു
നിന്നഹോ നിങ്ങൾ വന്നുവെന്നതു
 
ചൊൽവിൻ ഇന്നു താപസന്മാരേ
നാകാദി സുര വര ലോകേ സഞ്ചരിക്കുമ്പോൾ
 
ആകവേ മമ വീര്യ വേഗം കേട്ടിതോ നിങ്ങൾ?
 

അത്ഭുതമിതോർത്താലേവം

Malayalam
അത്ഭുതമിതോർത്താലേവം
അത്ഭുതാംഗീ കണ്ടതെല്ലാം
 
ചൊൽകയേ മമ വല്ലഭേ
 
ദാസിയാകും ഉർവ്വശിയിൽ
തവദാസിയാകും ഉർവ്വശിയിൽ
 
ആശ മമ ചേരുവതോ?
ചൊൽകയേ മമ വല്ലഭേ

വീര കേൾ വിപരീത രതികൊണ്ടു ദേഹം

Malayalam
വീര കേൾ വിപരീത രതികൊണ്ടു ദേഹം
പാരം തളർന്നു ഞാൻ ഉറങ്ങുമ്പോൾ
 
ആരാമേ സുരനാരിമാരോടും കൂടി
നേരേ കണ്ടിതു നാഥാ! നിന്നെ ഞാൻ
 
ദേവിയാമുർവ്വശിയെ ഗാഢമായ് പുണർന്നു
ആവോളം അധരവും നുകർന്നു നീ
 
നീവീഹരണം ചെയ്‌വാൻ തുനിയുമ്പോൾ
പാരം ആവില ഹൃദയയായ് ഉണർന്നു ഞാൻ

ആശര കുലമണിദീപമേ ധീര

Malayalam
മണ്ഡോദരീ തുലിത തപ്ത സുധാം തദീയാം
അന്യൂനരാഗ വിവശാ ഗിരമാനിശമ്യ
മന്ദം ജഗാദ തരസാ പരിരഭ്യ കാന്തം
മന്ദാക്ഷ മന്ദ ചപലാലസ ലോചനാ സാ
 
ആശര കുലമണിദീപമേ ധീര
മാ ശുചം കുരു മമ വല്ലഭ!
 
ക്ലേശമുളവായതിന്നു ആകവേ
ചൊൽവാൻ ആശയേ വളരുന്നു നാണവും

 

കമലദള ലോചനേ മ്മ ജീവ നായികേ

Malayalam
ഇത്ഥം കൃത്വാ നരേന്ദ്രം വ്യവസിത ഹൃദയം യാതുധാനാധിനാഥ
സ്ഫായൽ ഗർവാപഹാരേ പ്രമുദിത ഹൃദയേ നിർഗതേ താപസേന്ദ്ര
ജിത്വാ ലോകാനശേഷാൻ നിജഭുജമഹസാ പംക്തികണ്ഠസ്സലങ്കാം
അധ്യാസീനഃ കദാചിത് പ്രണയകലഹിതാം പ്രാഹ മണ്ഡോദരീം താം
 
കമലദള ലോചനേ മ്മ ജീവ നായികേ
കിമപിനഹി കാരണം കലഹമതിനധുനാ
 
കരഭോരു നിന്നുടയ ചരണ തളിരാണ ഞാൻ
കരളിലറിയുന്നതില്ല ഒരുപിഴയൊരുനാളിൽ
 
തരുണാംഗി നീയൊഴിഞ്ഞു ഒരു തരുണിമാരിലും
പരിതോഷം ഇല്ല മമ പരിഭവമെന്തഹോ
 

രംഗം 1 ലങ്കാപുരി (കമലദളം)

Malayalam

രംഗവിന്യാസം ഇവിടെ കൊടുത്തിരിക്കുന്നത് ഇപ്പോൾ അവതരിപ്പിക്കുന്ന രീതിയ്ക്കനുസരിച്ചാണ്. ആട്ടക്കഥ മുഴുവൻ നോക്കിയിട്ടല്ല. 

Pages