ഭീമപരാക്രമ മാമകസോദര

താളം: 
കഥാപാത്രങ്ങൾ: 
ഭീമപരാക്രമ! മാമകസോദര!
ഭീമസേന! ശൃണു മാത്സ്യമഹീന്ദ്രൻ
 
നാമിന്നവരെന്നറിയാതൊരു പിഴ
നമ്മൊടു ചെയ്താലെന്തഹോ?
 
സോമവംശമണി! നീയതിനാൽ
സുമതേ! സാഹസമരുതധുനാ
 
കാമിതലാഭം വരുമിനിമേൽ
കാമമിന്നു സമയം സമ്പൂർണ്ണം.
 
ചിത്തത്തിലമർഷം കരുതരുതേ
ചെറ്റു സഹിച്ചീടുക മാരുതേ!
അർത്ഥം: 
വലിയ പരാക്രമശാലിയായ എന്റെ അനുജ ഭീമസേന! കേൾക്കുക. നമ്മൾ ഇന്ന ആളുകൾ (അതായത് പാണ്ഡവർ) എന്നറിയാതെ വിരാടരാജാവ് നമ്മളോട് ഒരു തെറ്റ് ചെയ്താൽ എന്താണ്? അത്ഭുതം തന്നെ. ശോഭനബുദ്ധിമാനേ, നീ ചന്ദ്രവംശരത്നമാണ്. അതുകൊണ്ട് ഇപ്പോൾ സാഹസം പ്രവർത്തിക്കരുത്. ഇനിമേലിൽ ആഗ്രഹസിദ്ധി ഉണ്ടാകും. ഇപ്പോൾ കാലം തികച്ചും പൂർത്തിയായിരിക്കുന്നു.