കങ്കൻ
കങ്കൻ - ധർമ്മപുത്രരുടെ അജ്ഞാതവേഷക്കാലത്തെ നാമധേയം
പോരിലുത്തരൻ ജയിച്ചെന്നതു
അക്ഷംകൊണ്ടൊന്നെറിഞ്ഞാൻ നൃപതി
ഉത്തരനല്ല ജയം ക്ഷത്താവാം
എല്ലാകർമ്മങ്ങളിലുമെല്ലാപേരും
ചൂതിന്നനർത്ഥമുണ്ടാം ഭൂമിനാഥ
നൃപതിവര
നൃപതിവര ! ശൃണു വചനം നീതി ഗുണ വസതേ !
അലമലമിതിന്നു പുനരാധി കൊണ്ടയി വീര !
ചരണം 1
വലലനിതിനെത്രയും മതിയെന്നതറിക;
ബലശാലികളില്‍വെച്ചു ബഹുമാന്യനല്ലോ.
ചരണം 2
പണ്ടു ധര്‍മ്മസുതസവിധേ പാര്‍ക്കുന്ന കാലമിവന്‍
കുണ്ഠതയെന്നിയേ മല്ലകുലമനേകം ജയിച്ചോന്‍
കണ്ടിരിക്കുന്നിവനുടയ കരബലമഹോ ഞാന്‍
ഭാഗ്യപൂരവസതേ
പല്ലവി
ഭാഗ്യപൂരവസതേ! ശൃണു മമ
വാക്യമിന്നു നൃപതേ!
അനുപല്ലവി
ശ്ലാഘ്യതമ മഹീപാലകുലത്തിനു
യോഗ്യഗുണജലധേ! ശുഭാകൃതേ !
ചരണം 1
അക്ഷയകീര്‍ത്തേ! ഞാന്‍ അക്ഷക്രീഡതന്നി-
ലക്ഷമനായി മുന്നം പരപക്ഷജിതനായി,
ഭിക്ഷുവായോരോരോ ദിക്ഷു നടന്നീടുന്നു.
അക്ഷീണമോദേന നിന്നെക്കണ്ടീടുവാന്‍
ഇക്ഷണമത്ര വന്നു മഹാമതേ!
ചരണം 2
പങ്കജസംഭവ ശങ്കരാദിക്കുള്ള
സങ്കടം തീര്‍ത്തു കാമം നല്‍കും
പങ്കജലോചനന്‍ തന്‍ കൃപയാ,
ഗതശങ്കമഹം നികാമം
പങ്കഹരങ്ങളാം തീര്‍ത്ഥങ്ങളാടിനേന്‍ .
കങ്കനെന്നല്ലോ നാമം മാമധുനാ.
ചരണം 3