ധീരവീരനാകുമെന്റെ നേരെ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ധീരവീരനാകുമെന്റെ നേരെ നിൽക്കുവാ-
നാരഹോ നീ ചൊന്നമൊഴികൾ ഭീരുതാപരം
മഹിതരായ വിബുധ ദനുജരാകവെ മുനേ
ചകിതരായി വാണീടുന്നു ഭുജബലേന മേ
വിമതരെ മറിച്ചിടുന്ന ശൗരിണാ സഹ
സപദി സോദരിയെയിന്നു സംഹരിക്കുവൻ
അർത്ഥം:
ധീരനും വീരനുമാകുന്ന എന്റെ നേരേ നിൽക്കുവാൻ ആരാണുള്ളത്? അങ്ങ് പറഞ്ഞ വാക്കുകൾ ഭീരുതാപരമാണ്. താപസശ്രേഷ്ഠാ, അങ്ങയുടെ ഈ പുതിയ വാർത്ത അത്ഭുതകരമാണ്. മുനേ, യോഗ്യരായ ദേവന്മാരും അസുരന്മാരുമെല്ലാം എന്റെ കരബലത്തെ ഭയന്ന് വസിക്കുന്നു. ശത്രുക്കളെ മറച്ചുവെച്ച വസുദേവനെ എന്റെ സോദരിയോടുകൂടി ഇപ്പോൾ സംഹരിക്കുന്നുണ്ട്.}
അരങ്ങുസവിശേഷതകൾ:
പദം കലാശിക്കുന്നതിനൊപ്പം ക്രുദ്ധനായി വാളെടുത്തുകൊണ്ട് വസുദേവദേവകിമാരെ ഹനിക്കുവാൻ പുറപ്പെടുന്ന കംസനെ തടഞ്ഞുനിർത്തിയിട്ട് നാരദൻ പദാഭിനയം തുടരുന്നു.