കേൾക്കധരാധിപതേ മാമക

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
കേൾക്കധരാധിപതേ മാമക വാക്യമിദം സുമതേ
ഗോക്കൾ മേച്ചു നടമാടീടുന്നൊരു
 
മൂർഖരാമ മുകിൽ വർണ്ണന്മാരെ
നീക്കം വേണ്ട ഹനിയ്ക്കുന്നുണ്ടിഹ
 
പാർക്കിലിന്നു നേർക്കയില്ല രണഭുവി
ക്ഷോണിയിലാരൊരുവൻ എന്നൊടു കാണിസമം പൊരുവാൻ
 
പാണിതലേന ഹനിച്ചു കൃഷ്ണനെ ഊണിനു കങ്കങ്ങൾക്കു നൽകുവൻ
ചാണൂരനുടെ പാണിലാഘവം കാണികൾക്കുകാണാമതികുതുകം
അർത്ഥം: 
രാജാവേ, സുമനസ്സേ, എന്റെ ഇപ്രകാരമുള്ള വാക്കുകൾ കേട്ടാലും. പശുകളെ മെച്ച് കളിക്കുന്ന മൂഢരായ രാമകൃഷ്ണന്മാരെ താമസിയാതെ ഇവിടെ വധിക്കുന്നുണ്ട്. ചിന്തിച്ചാൽ ഇന്ന് യുദ്ധഭൂമിയിൽ അവർ എതിരിടുകയില്ല. എന്നോട് അല്പനേരമെങ്കിലും പൊരുതി നിൽക്കുവാനായി ഭൂമിയിൽ ആരാണ് ഒരുവനുള്ളത്? കൈത്തലംകൊണ്ട് വധിച്ച് കൃഷ്ണനെ കഴുകന്മാർക്ക് ഭക്ഷണമായി നൽകുന്നുണ്ട്.  കാണികൾക്ക് ഏറ്റവും സന്തോഷമായി ചാണൂരന്റെ കൈക്കരുത്ത് കാണാം.