സാദരം ജഗദീശരാം നിങ്ങടെ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
സാദരം ജഗദീശരാം നിങ്ങടെ പാദപത്മം തൊഴുന്നേൻ
 
ഭക്തവത്സലരാകുന്ന നിങ്ങളിൽ നിത്യവും മേ വരവേണം
ഭക്തി ചെമ്മെ പരമ്പുരുഷോത്തമന്മാരേ
 
ഭക്തിയോടതിചിത്രദാമങ്ങൾ സത്വരം ബഹു നൽകീടുന്നേൻ
കനിവൊടു കൈതൊഴുന്നേൻ സദാ പരിപാലയതാം നിങ്ങൾ
പാദപത്മം തൊഴുന്നേൻ
അർത്ഥം: 
ലോകേശ്വരന്മാരാകുന്ന നിങ്ങളുടെ പാദത്താമരകളെ ആദരവോടെ തൊഴുതീടുന്നു. പരമ്പുരുഷോത്തമന്മാരേ, ഭക്തവത്സലരാകുന്ന നിങ്ങളിൽ എനിക്ക് എന്നും നന്നായി ഭക്തി വരുകവേണം. വളരെ വിശേഷപ്പെട്ട മാലകൾ ഭക്തിയോടെ പെട്ടന്ന് നൽകീടുന്നു. കൈതൊഴുന്നു, നിങ്ങൾ കനിവോടെ സദാ പരിപാലിച്ചാലും.
 
അരങ്ങുസവിശേഷതകൾ: 

പദം കലാശിക്കുന്നതോടെ സുദാമൻ മാലകളടങ്ങിയ കുട്ടയെടുത്ത് കാട്ടുന്നു. രാമകൃഷ്ണന്മാർ കുട്ടയിൽനിന്നും ഓരോ മാലകൾ എടുത്ത് അണിയുന്നു. ശേഷം ശ്രീകൃഷ്ണൻ (അടുത്ത) പദാഭിനയം തുടരുന്നു.