കണ്ടായോ വിജയ സഖേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
മാർത്താണ്ഡപ്രതിമാഭപൂണ്ടരിരഥസ്യാഗ്രേ നടന്നൂ ജവാൽ
പ്രീത്യാ ദാരുകനും തെളിച്ചു വിരവോടോടിച്ചു തേരഞ്ജസാ!
നിത്യാനന്ദചിദാസ്പദഞ്ച ഭുവനം കാണായി കൗതൂഹലാൽ
ഭൈത്യാരാതി സുരാധിനാഥസുതനോടിത്യാഹ ബദ്ധാദരം
കണ്ടായോ വിജയ സഖേ കണ്ടാലുംമോദാൽ കഞ്ജനാഭന്റെമന്ദിരം
കുണ്ഠിതമകന്നാശു കണ്ണിനെ പീയൂഷാംബുധി-
വൻതിരമാലകളിൽ നീന്തിക്കളിതുടങ്ങി
പാൽക്കടൽനടുവിലൊരൽഭുതതരലോകം
വൈകുണ്ഠാഖ്യമിതധരിതവിധിപുരസുരലോകം
ഭാസ്കരകരസമമണിനികരാലോകം ഭവ്യ-
ഭാർഗ്ഗവിയുടെ കളിമന്ദിരമപശോകം
സാന്ദ്രസുഖനിമഗ്നസകലജനസാന്ദ്രകുതുകപ്രദമൃദുപവനം
കാന്തജലധിശയമണിഭുവനം താന്തകനകമണിഹരിതവനം
പുഷ്കരസംഭവഭർഗ്ഗശതക്രതുമുഖ്യസുരൈരപി ദുർഗ്ഗതമിവിടം
ബാലദിവാകരസുപ്രഭപൊന്മുടിയും മൂർദ്ധനി
ലോലതതേടിനമകരക്കുഴലിണയും
നാലുഭുജങ്ങളുമഞ്ചിതഗളതലവും മണി-
മാലകളുരസി വെളുത്തൊരുലാഞ്ചനവും
അഞ്ചനാഭമൊരുതനുനിറവും മഞ്ജുളാഭപീതാംബരവും
കമലവിമലമണിപദയുഗളം വിമലസുഷമയൊടുധരിച്ചരുളും
ഭംഗിതരംഗിതമംഗമിണങ്ങുമസംഖ്യജനങ്ങളെയും ഘനകുതൂകം
അർത്ഥം:
ശ്ലോകസാരം:-സൂര്യതുല്യം പ്രഭ പരത്തിക്കൊണ്ട് സുദർശനം രഥത്തിനുമുന്നിൽ വേഗത്തിൽ നടന്നു. വഴി തെളിഞ്ഞുകണ്ടപ്പോൾ സന്തോഷത്തോടെ ദാരുകൻ പെട്ടന്ന് തേർ ഓടിച്ചു. നിത്യാനന്ദനും പരമാത്മാവുമായ വിഷ്ണുവിന്റെ ലോകം മുന്നിൽ കണ്ടപ്പോൾ സന്തോഷത്തോടുകൂടി ശ്രീകൃഷ്ണൻ അർജ്ജുനനോട് സാദരം പറഞ്ഞു.
അനുബന്ധ വിവരം:
ശ്ലോകത്തിനെ തുടർന്ന് വിഷ്ണുലോകം അർജ്ജുനന് കാട്ടിക്കൊടുക്കുന്ന ശ്രീകൃഷ്ണന്റെ ഈ പദം സാധാരണയായി അവതരിപ്പിക്കുക പതിവില്ല. തുടർന്ന് ദണ്ഡകം ആലപിക്കുകയാണ് പതിവ്.