ജനനീ മമ ജനിദാത്രീ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ജനനീ മമ ജനിദാത്രീ
ജഗജ്ജന്മം മാമകമനഘം
മാ ഭവ പുത്രവിശോകം ഇനിമേൽ
മാതൃകൃപാധാരം ജഗദഖിലം
അരങ്ങുസവിശേഷതകൾ: 

പിന്നിൽ മദ്ധ്യത്തിൽ കൃഷ്ണൻ പ്രവേശിച്ച് രണ്ട് അമ്മമാരുടേയും ആശ്ലേഷസുഖം അനുഭവിച്ചിട്ട് പദം.

ശേഷം ആട്ടം:

(ഇരുമാതാക്കളേയും ആലിംഗനം ചെയ്തിട്ട് യശോദയോടായി) അല്ലേ അമ്മേ വ്രജത്തിലേക്ക് മടങ്ങാൻ അച്ഛൻ കാത്തിരിക്കുന്നു. അമ്മ ഏതും ദുഃഖം കൂടാതെ അച്ഛനോടൊപ്പം പോയാലും. ഞാൻ ഇവിടെ ചെയ്യേണ്ടതായ കർമ്മങ്ങൾ പൂർത്തിയാക്കി ജ്യേഷ്ഠനോടു കൂടി അമ്മയുടെ അടുത്തു വരും.
 
യശോദ
(ദുഃഖമടക്കി വിചാരത്തോടെ) ഞാൻ കൃതാർത്ഥയാണ്. നിന്റെ ബാലലീലകളെ കുറിച്ചുള്ള ഓർമ്മകളിൽ മുഴുകി ഞാൻ ജീവിക്കും
 
കൃഷ്ണൻ: അമ്മ്,എ എനിക്കേറ്റവും പ്രിയമുള്ളതായ എന്റെ കളിക്കോപ്പുകൾ എല്ലാം സൂക്ഷിച്ച് വെയ്ക്കണം.
 
(യശോദ ഓരുത്തരവും പറയാനാവാതെ വീണ്ടും വീണ്ടും കൃഷ്ണനേയും പിന്നെ ദേവകിയേയും ആലിംഗനം ചെയ്ത് യാത്രയാകുന്നു.)
 
കൃഷ്ണൻ:
(യശോദ പോകുന്നത് ദുഃഖത്തോടെ നോക്കിയിട്ട് തിരിഞ്ഞ് ദേവകിയോടായി) ഇനി ഞാൻ എത്രയും വേഗം ഉഗ്രസേനനെ രാജാവായി വാഴിക്കുന്നതിനു വേണ്ട ഒരുക്കങ്ങൾ ചെയ്യട്ടെ?
 
ദേവകി:
അങ്ങിനെ തന്നെ
 
(ദേവകി മാറി കൃഷ്ണൻ തിരിഞ്ഞ് ഉത്സാഹത്തോടെ ‘ആവട്ടെ ഇനി എത്രയും വേഗം ഉഗ്രസേനനെ രാജാവായി വാഴിക്കുന്നതിനു വേണ്ട ഒരുക്കങ്ങൾ ചെയ്യുക തന്നെ‘ എന്ന് കാട്ടി നാലാരട്ടി എടുത്ത് ധനാശി.)