കൃഷ്ണലീല

ശ്രീ പി. വേണുഗോപാൽ രചിച്ച ആട്ടക്കഥ. 

Malayalam

പുത്രവത്സല മഹാഭാഗേ

Malayalam
പുത്രവത്സല മഹാഭാഗേ
അത്ര നിന്റെ കഥനത്താൽ
എത്രയും കൃതാർത്ഥ ഞാൻ
ഇത്രിലോകേ പുണ്യശീലേ!
 
മാതാവു നീയത്രേ മാമക തനുജനു
സ്നേഹാതിദുഃഖം തവ മാതാത്മ്യമറിവു ഞാൻ

കുമുദകുന്ദശശാങ്കരമ്യേ

Malayalam
കുമുദകുന്ദശശാങ്കരമ്യേ മധുപഗീതവിലോലയാമേ
യമുനാതീരവിഹാരീ ഹരിഃ
 
കളഹസിതലോകനാലപിച മധുരതരമുരളീരവൈഃ
രമയാമാസ ഗോപവനിതാഃ
 
വലയനൂപുര മേഖലാധ്വനികലിതസഞ്ചലിതാംഗഹാരൈഃ
നനൃതുഃ പരിതോ ഗോപികാഃ
 
മഥിതമന്മഥരാസലീലാചരിതമാസകലം വിചിത്രം
 
യോഗേശ്വരൻ അല്ലെയിവൻ ഗോപികാരമണൻ

വൃന്ദാവനേ വാണു

Malayalam
വൃന്ദാവനേ വാണു ഗോപാലദാരകൈഃ പശു-
വൃന്ദമായ് വനേ വേണുസുധാലോലൻ
 
ബകവ്യാളകാളിയ വിഷജലഭീത-ഗോപ
സ്വജനഹൃദ്രുജാം നീക്കി
ഗിരിധരൻ ഗോവിന്ദൻ
 
ഗോവിന്ദനെന്നു നാമം ഗോവർദ്ധനോദ്ധാരകൻ

ആമ്പാടിഗൃഹം തോറും

Malayalam
ആമ്പാടിഗൃഹം തോറും ചെല്ലമായ് ചെന്നിവൻ
വല്ലാതെ വിശക്കുന്നു ചൊല്ലി യാചിച്ചീടും
 
വലവിമാർ നൽകും നല്ലപാൽവെണ്ണ തിന്നു
സല്ലീലം വിജനേ ഇല്ലങ്ങളിൽ ചെന്നു
 
ദധിപയസ്തേയാദ്യനവധി ചേഷ്ടിതം-ഗോപ
വനിതമാർ വന്നുചൊല്ലും പരിഭവം സകലവും
 
ഗോരസചോരൻ ഗോപകുമാരൻ

ദധിമഥനകാലേ ബാലചരിത

Malayalam
ദധിമഥനകാലേ ബാലചരിതവിചാരം ചെയ്തു
മരുവുന്നനേരം മമ സവിധേ വന്നൂ
 
സ്തന്യകാമൻ ശിശുഅ ചെന്താമരാക്ഷൻ - ദധി
മന്ഥാനം ഗ്രഹിച്ചെന്നോടൊന്നു കലഹിച്ചു
 
ജവേന തൈർക്കുടമുടച്ചൂ പിന്നെ
ശിചിസ്ഥിതം ഘൃതഘടം തകർത്തു
 
സുതസ്യ കർമ്മം നിരീക്ഷ്യ കോപാ-
ലുലുഖലേ ബത ബബന്ധ ദാമ്നാ
 
ഗൃഹാങ്കണസ്ഥിത തരുദ്വയം - കണ്ടു
ലൂഖലത്തെ വലിച്ചു ചെന്നവൻ
 
മറിച്ചതർജ്ജുനമരങ്ങളേയഥ
കുബേരപുത്രൗ മുമോച ശാപാത്
 

നന്ദകുമാരലീലകൾ ഭവദന്തികേ

Malayalam
നന്ദകുമാരലീലകൾ ഭവദന്തികേ
ചൊൽവാനിന്നു വന്നു മേ യോഗം
 
ശ്രവണമംഗലമിതു പ്രമാത്ഭുതം - ശൃണു
പശുഗോപപാലന ചരിതമഖിലം
 
ബാലഘാതിനീ ഘോരാ പൂതനതൻ
പ്രാണനേയും പാനം ചെയ്തവൻ
 
ബാലവദനേ കണ്ടു ലോകമീരേഴും
ഭയമോഹിതാ എന്നെ പുണർന്നു മുകർന്നു കണ്ണൻ
 
വാസുദേവനെന്നല്ലോ നാമകരണം ചെയ്തു

നന്ദസുന്ദരീ സ്വാഗതം

Malayalam
നന്ദസുന്ദരീ, സ്വാഗതം
കിം തേ കൃതം തപം മഹാഭാഗേ!
 
ജന്മാന്തര സുകൃതമല്ലോ
നന്ദനും ലഭിച്ചൂ നൂനം
 
കേശവാലോകോത്സവപാവിത ഞാനിന്നു
കേൾക്കേണമവൻ ബാലചരിതമെല്ലാം

Pages