മദിരാക്ഷി മമ ജീവനായികേ
ശ്ലോകം
ശ്രീവല്ലഭോ നിശി രമാസദൃശൈരുദാരൈർ-
ദാരൈർന്നിജൈസ്സഹരതീം കൃതവാംസ്തദാനീം
ആലോക്യ കാന്തിരഹിതം ശശിനം പ്രഭാതേ
ലീലാവിയോഗവിധുരേ ദയിതേ ജഗാദ.
പദം
മദിരാക്ഷി മമ ജീവനായികേ രുഗ്മിണി
മദഭിലഷിതം സർവം സത്യഭാമേ നീയും
സുദതി സുരഭില- സുവേണി!
സുകോകില സമമൃദു വാണി സുശീലേ
കാമിനി ശശധര സമമുഖി! നനു ശൃണു.
ശശിബിംബമിതു കാൺക ശൈലവരേ ചരമേ
മസൃണതരതാരതതിയും കാൺക ധന്യേ
കോകമിഥുനങ്ങളിതാ കുഞ്ജതതിയിൽ നിന്നു
സാകമതിമോദേന സംക്രീഡ ചെയ്യുന്നു.
മിഹിരകരതതിയുമയേ മഞ്ജുളം വിലസുന്നു
ഇഹ കാൺക പൂർവദിശി ഇഭവരസുഗമനേ.
വലത് രുഗ്മിണിയും ഇടത് സത്യഭാമയുമായി ശ്രീകൃഷ്ണൻ പ്രവേശിക്കുന്നു. ഇരുവരേയും പ്രത്യേകം പ്രത്യേകം നോക്കിക്കണ്ട് മാറ്റിനിർത്തി പദം