പ്രാണവല്ലഭ മൽഗിരം കേട്ടാലും
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശാന്താശയാന്താം സരമാം തദാനീം
കാന്താനനാബ്ജാം പ്രസമീക്ഷ്യ താന്താം
കാന്തം വിമാനം തരസാ രുരുക്ഷും
സ്വാന്തർഗ്ഗതം സാധു ജഗാദ സീതാ
പ്രാണവല്ലഭ! മൽഗിരം കേട്ടാലും
സുമബാണസുന്ദര! സത്വരം
ഏണീശാബാക്ഷി മധുവാണി സരമ കഷ്ടം!
കേണിതാ ഗുണസിന്ധോ! വാണീടുന്നു കണ്ടാലും
ഇന്നേരം നമ്മൾ പോവതു ചിന്തിച്ചു തന്നെ
സുന്ദരഗാത്രി കേഴുന്നു
ഇന്നോർത്താലിവളെപ്പോലൊരുന്നത ഗുണമുള്ള
സന്നതാംഗിമാരില്ല മന്നിടം തന്നിൽ നൂനം
ചാവാതെയിത്രകാലം ഞാനൊരുവിധം
ജീവനോടത്ര വാണതും
കേവലമിവളുടെ കാരുണ്യംകൊണ്ടുമേറ്റം
സാവധാനതചേരും സാന്ത്വനം കൊണ്ടുമത്രേ
എന്തിവൾക്കിപ്പോൾ ആഗ്രഹം ആയതു ഭവാൻ
ഹന്ത! സാധിപ്പിച്ചീടേണം
അന്തരമതിനില്ല ബന്ധുരഗാത്രി ജീവ-
ബന്ധുവാകുന്നു മമ കാന്ത! കാരുണ്യസിന്ധോ!