സന്മതേ, വീര വായുനന്ദന!
സന്മതേ, വീര വായുനന്ദന! നന്മയേറുമീ ഹാരത്തെയിപ്പോൾ
ഭീമവിക്രമ, ധരിച്ചുകൊൾക നീ മാമകശോകനാശനാനഘ
സീത
സന്മതേ, വീര വായുനന്ദന! നന്മയേറുമീ ഹാരത്തെയിപ്പോൾ
ഭീമവിക്രമ, ധരിച്ചുകൊൾക നീ മാമകശോകനാശനാനഘ
മൽപ്രിയ, മമ ചിത്തേ വളരുന്നൊരഭിലാഷം
ത്വത്ഭക്തനാകിയ സുഗ്രീവൻതന്റെ
കാന്തമാരോടുകൂടിപ്പോവാനയോദ്ധ്യയിൽ
കാന്ത, നീയവരോടു വരുവാനരുളുക
ഹന്ത! നിയെന്നോടവ്വണമെന്തരുളുന്നൂ?
സന്തതം നിന്നെയല്ലാതെ ചിന്തിച്ചില്ലേ ഞാൻ
ചിത്തേന വാ കർമ്മണാപി വാചാ വാ എൻകാന്ത!
ചെറ്റും നിന്നെയല്ലാതെ ഞാൻ ചിന്തിച്ചില്ലേതും
(ലക്ഷ്മണ നോട്)
സൗമിത്രേ! എന്നാര്യപുത്രനീവണ്ണം ചൊന്നതിനാൽ
കാമം മമ മരിപ്പാനോ ഒട്ടും വൈകാതെ
അത്ര നീ ചിതയുണ്ടാക്കി സത്വരം തരണം;
ചിത്തമോദമോടഗ്നിയിൽ മർത്തുമിച്ഛാമി
ശ്ലോകം
രഘുവരനിതു ചൊല്ലുന്നപ്പൊഴേ ലക്ഷ്മണൻതാൻ
വിരവിനൊടഭിഷേകംചെയ്ത തം രാക്ഷസേന്ദ്രം
രഘുവരവചനത്താൽ ജാനകീം പ്രാപ്യ വേഗാൽ
കുതുകമൊടുരചെയ്തു വീരനാകും ഹനുമാൻ.
ഹനുമാൻ
കല്യാണാലയേ! ദേവീ! നല്ലാരിൽ മണിമൗലേ!
മെല്ലെയെൻ വാക്കു കേൾക്ക നീ.
ചൊല്ലേറും രഘുവീരതല്ലജൻ തവ കാന്തൻ
അല്ലലെന്നിയേ രാവണം കൊന്നു
രണഭൂമിയിൽ നിന്നെക്കാണ്മതിന്നായി
മന്നവൻ മോഹിക്കുന്നു
ഇത്ഥം ഞാനുരച്ചതു ചിത്തേ മാനിച്ചു ദേവി
ചെറ്റുമെന്തരുളിടായ്വാൻ?
എന്നാണ എന്നെപ്പിരിഞ്ഞു പോകൊല്ലായേ കാന്ത
മന്നവർ ശിരോമണിയേ രഘുവീര!
അംഗ, നീ കാടതിൽ പോയി വാഴുന്നെന്നാൽഞാൻ
അങ്ങുതന്നെ പോരുന്നു നിൻ പാദത്താണെ.
മല്ലികാവളർകാർമ്മുകതുല്യരൂപ, കാന്ത,
കല്യ, നിന്നെപ്പിരിഞ്ഞു ഞാൻ വാഴുന്നെങ്ങനെ
പുള്ളിമാനിനെ വഹിച്ച ദേവൻ തന്റെ നല്ല
പള്ളിവില്ലു മുറിച്ചന്നുതൊട്ടു നിന്നെ
എന്നുമേ പിരിഞ്ഞിരുന്നിട്ടില്ലല്ലോ ഞാൻ
കാന്താ, നിന്നെപ്പിരിഞ്ഞിരിക്കയില്ല നൂനം
മാരന്നു തുയിരണയ്ക്കും ചാരുതരകാന്തി
പെരുകുന്ന കളേബര രാമചന്ദ്ര!
ഘോരമായ വിപിനത്തിൽ പോകുന്നു നീയെന്നാൽ
വീര! കൊണ്ടുപോകെന്നെയുമാര്യപുത്ര!
അയ്യയ്യോ വല്ലഭ, വീര, രാക്ഷസിയിതാ വരുന്നു
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.