ശ്രീരാമപട്ടാഭിഷേകം

കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ആട്ടക്കഥ.

Malayalam

ഇത്ഥം വാഗ്‌ഭൂഷണാദ്യൈർനിശിചരകപിദാശേശ്വരാംസ്തോഷയിത്വാ

Malayalam
ഇത്ഥം വാഗ്‌ഭൂഷണാദ്യൈർനിശിചരകപിദാശേശ്വരാംസ്തോഷയിത്വാ
പ്രസ്ഥാപ്യ പ്രീതചേതാഃ പ്രണയമസൃണയാ പ്രീതയാ സീതയാ യഃ
സാർദ്ധം പുര്യാം ന്യവാത്സീൽ സ തു സുഖമിഹ വോ രാഘവോ ലോകരക്ഷാ-
‘ബദ്ധശ്രദ്ധ പ്രദദ്യാൽ’ കലിതമഹിതമംഗല്യ സാകല്യസൗഖ്യം
 
 
 
 
തിരശ്ശീല
 
ശ്രീരാമപട്ടാഭിഷേകം സമാപ്തം

എന്നാൽ വരിക വായുനന്ദന

Malayalam
എന്നാൽ വരിക വായുനന്ദന! നിനക്കിതു
തന്നീടുന്നു ഞാൻ ഭക്തിയെന്നിൽ നിന്നേപ്പോലാർക്കും
ഇന്നില്ല, സദാ രാമചന്ദ്ര നാമകീർത്തനം
നന്ദ്യാ ചെയ്തു വാഴുക, വന്നീടും തവ ശുഭം

ധന്യേ വല്ലഭേ സീതേ തന്നേ നീ ഹാരം

Malayalam
ധന്യേ! വല്ലഭേ! സീതേ! തന്നേ നീ ഹാരം തവ
സന്ദേഹമെന്തിദാനീം? നിന്നാശയമറിഞ്ഞേൻ
 
നിന്നെക്കുറിച്ചു ഭക്തിയിന്നേറ്റമുള്ളവരി-
ലൊന്നാമനിതു ശുഭേ! നന്ദ്യാ നീ നൽകീടുക

അസ്തുഭവതാം ശുഭം നിസ്തുലമതരം

Malayalam
അസ്തുഭവതാം ശുഭം നിസ്തുലമതരം മേന്മേൽ
വസ്തുതയോർത്തു നിത്യമസ്ത വിശങ്കം വാഴ്‌വിൻ
 
അത്ര ചരാചരങ്ങളത്രയും ഞാൻ താനെന്നു
ചിത്തേ നിനച്ചുകൊൾവിൻ സ്വസ്തി ഭവിയ്ക്കും മേലിൽ
 
സത്വഗുണ ജലധേ! സത്തമ! വിഭീഷണ!
ചിത്തത്തിലെന്നെ ഭവാൻ നിത്യവും നിനക്കേണം
 
രാത്രിഞ്ചരേന്ദ്ര! സഖേ! രാത്രീശൻ നക്ഷത്രവും
മിത്രനുമുള്ളകാലമത്രയും ഭുവി വാഴ്‌ക
 
മിത്രനന്ദന! മമ മിത്ര സുഗ്രീവ! വീര!
മിത്ര കളത്രാദികളൊത്തു കിഷ്ക്കിന്ധ പുക്കു

ദുഷ്ടനാശക ശിഷ്ടപാലക ധൃഷ്ട

Malayalam
ദുഷ്ടനാശക! ശിഷ്ടപാലക! ധൃഷ്ട! ദേവ! ദയാനിധേ!
ദുരിതനിര മമ കളക, ശുഭവരമരുളുകാശു നമോസ്തുതേ
മത്സ്യകച്ഛപകോലഘോരനൃസിംഹ വമന രൂപ! ഹേ
മനുജവര കുലമഥന! ഭൃഗുവര! രാമ രാമ! നമോസ്തുതേ

രാമ രാമ രമാപതേ ധരണീപതേ

Malayalam
രാമ! രാമ! രമാപതേ! ധരണീപതേ! കരുണാനിധേ!
രജനിചരകുല വിപിനദവ ദഹനായ ദേവ നമോസ്തുതേ
ശത്രുപീഡജഗത്രയത്തിനമർത്തു കാത്തരുളും വിഭോ
ശരണമിഹ മമ വരദ! തവ ചരണങ്ങളേവ നമോസ്തുതേ

താരേ വരിക ശുഭചരിതേ

Malayalam
താരേ! വരിക ശുഭചരിതേ! രുമേ!
നേരേ നിന്നാലും മടിയരുതേ
ശ്രീരാമദേവം-രിപുജന-ഭൂരുഹദാവം-
പദജിത-ചരുരാജീവം
നരാംഗനമാരേ! സതിമാരേ കപി-
വീരാംഗനമാരേ! പര-
മാരാലണഞ്ഞു സ്തുതിച്ചീടുവിൻ നിങ്ങൾ
പാരാതെ കുമ്മിയടിച്ചീടുവിൻ
സാരസലോചന! രാമചന്ദ്ര! ജയ
സാരതരഗുണജാലസാന്ദ്ര!
ഹേ! രാജചന്ദ്ര! മുഖജിത, ശാരദചന്ദ്ര!
ജയ ജയ വീര! നിസ്ത്രന്ദ്ര!
പയോധിഗംഭീര! രണശൂര!ഗിരധീര! സുകുമാര! ജയ
മാരിതഘോരനിശാചരേന്ദ്ര! നിജഘോരപരാക്രമനന്ദിതേന്ദ്ര

ശിഷ്ടനാകിയ വസിഷ്ഠമാമുനി വചിച്ച

Malayalam
ശിഷ്ടനാകിയ വസിഷ്ഠമാമുനി വചിച്ച വാക്കു നിശമിച്ചുടൻ
തുഷ്ടിപൂണ്ടു നൃപപുത്രരും ജനകപുത്രിയും ജനനിമാർകളും
ധൃഷ്ടരാം കപിവരിഷ്ഠരും സപദി രൂക്ഷരാക്ഷസസമൂഹവും
ശിഷ്ടമുള്ളവരുമെത്തിയങ്ങു സുരയാനമേറി നൃപ പത്തനേ
 
പുഷ്പകം സപദി പുക്കും വൈശ്രവണമന്ദിരം രഘുവരാജ്ഞയാ
കെൽപ്പിയന്നു കപിവരരന്നു നരരൂപമാർന്നു മരുവീടിനാർ
ഒപ്പമങ്ങു നരവാനരാശര കദംബവും തദബലാളിയും
മൽപ്പൊടൊത്ത മണിഭൂഷാദികളണിഞ്ഞു തത്ര വിലസി മുദാ
 
അൻപിനോടഥ വസിഷ്ഠമാമുനി വചിച്ചു വേണ്ടതഖിലം മുദാ

നന്നായതൊക്കെ ഞാനിന്നു

Malayalam
നന്നായതൊക്കെ ഞാനിന്നു പറഞ്ഞീടാം
സന്ദേഹം വേണ്ട തെല്ലും, രാജ-
മന്ദിരം തന്നിൽ ഗമിക്കാം നമുക്കിനി
പിന്നെയാം ശേഷമെല്ലാം കുമാരരേ!

Pages