സുരരാജസൂതനന്ദന

കഥാപാത്രങ്ങൾ: 
മുദാ വിദിത്വാ മനുജാധിപാജ്ഞാ-
മുദാരധീസ്സർവജനേംഗിതജ്ഞഃ
സദാംഗദാലംകൃതമുന്നതാംഗം
തദാംഗദം പ്രാഹ മഹാൻ കപീന്ദ്രഃ
 
 
സുരരാജസൂതനന്ദന! സൂക്തി മേ കേൾക്ക
സുജനമാനസാനന്ദന!
 
ഗജരാജഗതി രാജദ്വിജരാജമുഖി സീതാ
സുദതി വാനരവനിതമാർതതി
 
സപദി കാണ്മതിനറിക വാഞ്ഛതി
കരുത്തേറ്റം പെരുത്ത വാനരത്താന്മാർ പുരത്തിലും
 
ഉരത്ത വന്മരത്തിലും തരത്തിൽ കന്ദരത്തിലും
മരുവീടും നിജരമണിമാർകളെ
 
വിരവിലൻപിനൊടാനയിപ്പതി-
നരുളുകെൻ പ്രിയ രുമയെ ഞാനിഹ
 
കരുണയോടു നയിക്കുവേൻ സുത!
നിനക്കെൻ ശാസനത്തെ നീ ക്ഷണത്തിൽത്താൻ നടത്തേണം
 
തനിച്ചു നിൻ ജനത്തേയും നയിച്ചാലും ഗമിച്ചാലും
വിനയവാരിധി കലശവാരിധിതനയ
 
സന്മതി തനയ! നിന്നുടെ
ജനനി നിർമ്മലവനിതമാർമണി
കനകമാലികതാഞ്ച നീ നയ