പാർത്ഥിവ വംശമണേ

രാഗം: 
കഥാപാത്രങ്ങൾ: 
പാർത്ഥിവ വംശമണേ! ഭവാനുടെ
കാൽത്തളിർ പണിയുന്നേൻ
 
ആസ്ഥയോടൊത്തിത പോകുന്നേൻ നി-
ന്നാജ്ഞ ചെയ്തുകൊൾവാനായ് കേവലം
 
കരുണാലേശം തേ മയി വരികിൽ
കാര്യമെന്തു വിഫലമായ് വരുന്നതു?
 
നാകാപഗതന്റെ മറുകര പൂകാം ഞാനുടനേ
വേഗമോടു ചെന്നു കണ്ടു ഗുഹനൊടു
 
വാർത്തയൊക്കെയോതിടുന്നതുണ്ടഥ
പോകാമുടനേയയോദ്ധ്യയതിലഹ-
മോതുമത്ര ഭരതനോടവസ്ഥകൾ
 
ത്വൽക്കഥയതുമറിയാം വന്നിഹ വെക്കം ഞാൻ പറയാം
ത്വൽകൃപയുണ്ടെന്നാകിലൊന്നുമേ
 
ദുർഘടം വരാനുമില്ല നിയതം
തവ ചരണം മമ ശരണം സതതം
ശീഘ്രമൊന്നനുഗ്രഹിക്ക മാമയി!
അരങ്ങുസവിശേഷതകൾ: 
പദശേഷം ആട്ടം വഞ്ചി കാണുന്നു. മീൻ പിടിക്കുന്നതു കാണുന്നു.
 
തിരശ്ശീല