ദാശപതേ ഭവാനാശയതാരിങ്കൽ

രാഗം: 
കഥാപാത്രങ്ങൾ: 
ദാശപതേ! ഭവാനാശയതാരിങ്ക-
ലാശു കോപമുളവായതെന്തിങ്ങിനെ?
 
ലേശമെന്നാലുമിദ്ദാശപ്പരിഷയ്ക്കു
മോശം വരുത്തുവാനാശിച്ചതില്ല ഞാൻ
 
കീശ കുലോത്ഭവനേഷ ഞാനെങ്കിലും
ദാശരഥിയുടെ ദൂതനെന്നോർമ്മ മാം
 
ആശുഗപുത്രൻ ഹനൂമാനഹം തവ
നാശകനല്ലൊരു മിത്രമത്രേ സഖേ!
 
സ്വാമിയാം രാമനും ശ്രീമതി സീതയും
ശ്രീമാനം സൗമിത്രി താനും ഗുണാംബുധേ!
 
സാമോദം വന്നുവാഴുന്നു ഭരദ്വാജ-
മാമുനി തന്നുടെ സന്നിധൗ സന്മതേ!
 
ഉൽപ്പല ലോചനൻ കെൽപ്പോടയോദ്ധ്യയിൽ
തൃപ്പദം വെക്കും അടുത്തനാൾ നിർണ്ണയം
 
ഇപ്പരമാർത്ഥം ഭവാനോടു ചൊല്ലുവാൻ
കൽപ്പിച്ചയച്ചു മാം കാരുണ്യവാരിധി
 
വന്നുരഘുവരനെന്നു ഭരതനോ-
ടിന്നുതന്നേ മുദാ ചെന്നു ചൊല്ലീടേണം
 
എന്നാലിതാ ഗമിക്കുന്നേനയോദ്ധ്യക്കു
ചെന്നു ചേരാൻ വഴി നന്ദ്യാ കഥിക്കെടോ!