വേണ്ടാ ഖേദം വെറുതേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വേണ്ടാ ഖേദം വെറുതേ, ഹൃദി മോദം-
പൂണ്ടുകൊൾക സുമതേ!
കൊണ്ടൽവർണ്ണൻ രാമൻ കാന്തയോടും വന്നി-
ട്ടുണ്ടിഹ ലക്ഷ്മണനും ഗുണാംബുധേ
വിശ്രമാർത്ഥം ഭരദ്വാജമുനിയുടെ
ആശ്രമം തന്നിലിപ്പോൾ, സുഖം
ആശ്രിതവത്സലൻ വാഴുന്നു, ലോകൈക-
വിശ്രുതൻ രാമചന്ദ്രൻ ഗുണാംബുധേ!
സന്ദേഹം വേണ്ട ഹേ! സുന്ദരാംഗൻ രാമൻ
സുന്ദരീസീതയോടും, പിന്നെ-
തന്നുടെ സോദരൻ തന്നോടുമൊന്നിച്ചു
വന്നീടുമിങ്ങു നാളെ, ഗുണാംബുധേ!
ഒന്നിച്ചു വാനരവൃന്ദങ്ങളും പാരം
നന്ദിച്ചു രാക്ഷസരും പിന്നെ-
കുന്നിച്ചു മോദാൽ തൽ ഭാര്യമാരുമെല്ലാം
വന്നിട്ടുണ്ടെന്നറിക ഗുണാംബുധേ!