അസ്തുഭവതാം ശുഭം നിസ്തുലമതരം
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
അസ്തുഭവതാം ശുഭം നിസ്തുലമതരം മേന്മേൽ
വസ്തുതയോർത്തു നിത്യമസ്ത വിശങ്കം വാഴ്‌വിൻ
അത്ര ചരാചരങ്ങളത്രയും ഞാൻ താനെന്നു
ചിത്തേ നിനച്ചുകൊൾവിൻ സ്വസ്തി ഭവിയ്ക്കും മേലിൽ
സത്വഗുണ ജലധേ! സത്തമ! വിഭീഷണ!
ചിത്തത്തിലെന്നെ ഭവാൻ നിത്യവും നിനക്കേണം
രാത്രിഞ്ചരേന്ദ്ര! സഖേ! രാത്രീശൻ നക്ഷത്രവും
മിത്രനുമുള്ളകാലമത്രയും ഭുവി വാഴ്‌ക
മിത്രനന്ദന! മമ മിത്ര സുഗ്രീവ! വീര!
മിത്ര കളത്രാദികളൊത്തു കിഷ്ക്കിന്ധ പുക്കു
ചിത്തമോദേന കപിസാർത്ഥ രാജനായ് വാഴ്‌ക
അത്ര ഭവൽ സഹായാൽ സിദ്ധം മേ കാര്യമെല്ലാം
ധന്യധന്യ! ഹേ വായുനന്ദന! മഹാവീര!
എന്നിൽ നിന്നോളം ഭക്തി മന്നിൽ മറ്റാർക്കുമില്ല
എന്നാമവും അർക്കനും ചന്ദ്രനക്ഷത്രങ്ങളും
എന്നാൾവരെ നിൽക്കുമോ അന്നാൾവരെ വാഴ്ക നീ