നരപാല! ധർമ്മനന്ദന!
ശ്ലോകം
തദനു ധർമ്മസുതം ഹരിനന്ദനോ
മഗധരാജവിഘാത കഥാം ശുഭാം
ഗദിതവാൻ ജഗദേകധനുർദ്ധരോ
വിദിതശൗരി കൃപാമുദിതാശയഃ
പദം
നരപാല! ധർമ്മനന്ദന! ശൃണു മേ ഗിരം
നരപാല! ധർമ്മനന്ദന!
വിരവൊടു യുധി ഭീമൻ വധിച്ചു മാഗധനരേന്ദ്രവരനെ
മന്നവ! നിൻ ശാസനം കൈക്കൊണ്ടു ഞങ്ങളുടനെ
നന്നായ് ഭൂസുരവേഷം പൂണ്ടു ഗിരിവ്രജത്തിൽ
ചെന്നു ഭൂപതിയേയും കണ്ടു അവനോടുടൻ
പിന്നെ യുദ്ധം യാചിച്ചുകൊണ്ടു വേഗമോടങ്ങു
വിളിച്ചു പോരിനു നരേന്ദ്രനെ
തിളച്ച മദമൊടു രണാങ്കണേ കളിച്ചു കളഭായുതബലനെ
പൊളിച്ചുകൊന്നിവനെരക്ഷണേ
വൃഷ്ണികുലോദ്വഹൻ മാധവൻ വൈരിനിവഹ
ജിഷ്ണു ഭക്തപാലകൻ ദേവൻ മുരമഥനൻ
കൃഷ്ണൻ തൽസുതം സഹദേവൻ തന്നെയും തദാ
തൃഷ്ണയോടഭിഷേകമവൻ ചെയ്തങ്ങുടനെ
ഗിരീന്ദ്രസാരമതശേഷവും
നരേന്ദ്രവരരുടെ നികായവും
നരേന്ദ്ര പ്രാപിച്ചു രാജ്യവും
സുരേന്ദ്രസമ ബഹുമോദവും.
വലത് ധർമ്മപുത്രൻ ഇരിയ്ക്കുന്നു. കൃഷ്ണനും ഭീമാർജ്ജുനന്മാരും ഇടത്തുനിന്നും പ്രവേശിക്കുന്നു. ധർമ്മപുത്രൻ എഴുന്നേറ്റ് ശ്രീകൃഷ്ണനെ മാന്യസ്ഥാനത്തിരുത്തി വന്ദിയ്ക്കുന്നു. അനുഗ്രഹിച്ച്, എഴുന്നെറ്റ് പദം ആടുന്നു.