നാഗാദന്യപനന്ദന! ശോഭന!

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

നാഗാദന്യപനന്ദന! ശോഭന! നിജകീർത്തി
ദീപിതാഖിലലോക!
അപ്രതിമമാം നിന്റെ അധിക വിക്രമം കൊണ്ടു
സൽ‌പഥമതിൽത്തന്നെ സകലരും മരുവുന്നു
ബന്ധുരകമലിനീബന്ധു വന്നുദിക്കുമ്പോൾ
അന്ധകാരത്തിനുണ്ടോ അവകാശമവനിയിൽ?
പാപരാം യവനന്മാർ പാരമുന്മത്തരായി
പാരതിൽ മരുവുന്നു പാർത്ഥിവശിഖാമണേ!
 

അർത്ഥം: 

രാജാവേ, പാപികളായ യവനന്മാർ വ്രതവും ധ്യാനവും ചെയ്യാതെ ഭൂമിയിൽ വസിക്കുന്നുണ്ട്.