അംബരീഷചരിതം

ശ്രീമദ്ഭാഗവതം നവമസ്കന്ധത്തിലെ 4,5 അദ്ധ്യായങ്ങളിലായി വരുന്ന അംബരീഷമഹാരാജാവിന്റെ കഥയെ അടിസ്ഥാനമാക്കി അശ്വതിതിരുനാൾ രാമവർമ്മത്തമ്പുരാൻ (1756-1794) രചിച്ച ആട്ടക്കഥയാണ് അംബരീഷചരിതം.
Malayalam

കേശവൻ‌ തന്നുടെയ ദാസജന വൈഭവം

Malayalam

കേശവൻ‌ തന്നുടെയ ദാസജന വൈഭവം
ആശയേ പാർക്കിലോ അത്ഭുതമഹോ!
ക്ലേശദന്മാരിലും കുശലമവർ ചിന്തിച്ചു
കേവലം വാഴുന്നു പൂർണ്ണമോദം.

തൃപ്തനായേഷ ഞാൻ പാർത്ഥിവ! ഭവാനിനി
ഭുക്തിചെയ്തീടുക പുണ്യകീർത്തേ.
സത്തമ ഭവാനോടു സക്തിയുണ്ടാകയാൽ
ശുദ്ധമായ്‌ വന്നു മമ ചിത്തമധുനാ

ഉത്തമപുമാനുടയ ഹസ്തതലമുക്തനായ്

Malayalam

പദം
ഉത്തമപുമാനുടയ ഹസ്തതലമുക്തനായ്
എത്രയും രണശിരസി വിലസുന്ന നീ

മത്തരിപു ഗളഗളിത രക്തരക്താകൃതേ
പ്രത്യുഷസി സമുദിതവികർത്തനൻ പോലെ

ജയ ജയ രഥാംഗവര! ദീനബന്ധോ!

ദുഗ്ദ്ധാബ്ധിമദ്ധ്യമതിൽ മുഗ്ദ്ധാഹിവരശയനം
അദ്ധ്യാസിതനായ പത്മനാഭൻ

ബദ്ധാദരമെന്നിൽ പ്രീതനെന്നാകിലിന്നു
അത്രിതനയൻ താപമുക്തനാകും

ജയ ജയ മഹാരാജ ദീനബന്ധോ

Malayalam

ശ്ലോകം
ലോകത്രയൈക ഗുരുണാ ഹരിണാ വിസൃഷ്ടഃ
ശോകത്രപാപരവശീകൃത ചിത്തവൃത്തിഃ
ചക്രാതുരോ മുനിവരശ്ശരണം പ്രപേദേ
ഭൂയോപി ഭൂരികരുണാംബുധിമംബരീഷം

പദം
ജയ ജയ മഹാരാജ ദീനബന്ധോ
മയി കുരു കൃപാം വീര മനുവംശരത്നമേ

ചാപലംകൊണ്ടു ഞാൻ ചെയ്തതു സഹിച്ചു നീ
താപം നിവാരയ കൃപാലയ വിഭോ

കോപശമനം മഹാപുരുഷന്മാർക്കു ഭുവി
കേവലമാശ്രയം കൊണ്ടു വരുമല്ലോ.

മാമുനിതിലകമേ പോക

Malayalam

പദം
മാമുനിതിലകമേ പോക പോക നീ ഭൂമിപാലസവിധേ

താമസമെന്നിയെ മമ ദാസനാം
ഭൂമിതിലകനെക്കാണുക പോയി നീ

ഭക്തലോകപരാധീനനെന്നെന്നെ
ചിത്തതാരിൽ കരുതുക സമ്പ്രതി

നിത്യവുമെന്നെ വിശ്വസിച്ചീടുന്ന
ഭൃത്യന്മാരെ വെടിയുന്നതെങ്ങിനെ

സാധുശീലരോടുള്ള വിരോധങ്ങൾ
ആധിഹേതുവെന്നോർക്ക തപോനിധേ!

 

കരുണാനിധേ പാഹി കമലനാഭ

Malayalam

ശ്ലോകം
സോമകോടിസമധാമകഞ്ചുകിലലാമമഞ്ചതലമാസ്ഥിതം
ശ്യാമതാമരസദാമകോമളരമാദ്ദൃഗഞ്ചലകലാഞ്ചിതം
കാമദായകമമോഘമേഘകുലകാമനീയകഹരം പരം
സാമജാമയഹരം ഹരിം സ മുനിരാനനാമ വനമാലിനം.

പദം
കരുണാനിധേ പാഹി കമലനാഭ!
ശരണാഗതം സപദി ദാസമേനം.

അറിയാതെ ചെയ്തുള്ളോരപരാധമിന്നു നീ
വിരവൊടു സഹിച്ചു മയി വിതര കരുണാം വിഭോ!

നിന്നുടയ തിരുനാമമൊന്നേകദാ ചൊൽകിൽ
ധന്യനാം നാരകനുമെന്നഖില വിദിതം

നിന്നുടയ പദനളിനനിസ്സൃതജലം കൊണ്ടു
നിർമ്മലനായതും നീലകണ്ഠൻ.
 

സത്യസ്വരൂപിതന്മായാശക്തികളറിവാൻ

Malayalam

പദം
സത്യസ്വരൂപിതന്‍ മായാശക്തികളറിവാൻ
സിദ്ധന്മാർ വയമപി മുഗ്ദ്ധന്മാരല്ലോ

കഞ്ജനാഭം കലയാഞ്ജനാഭം
അഞ്ജസാ തവ ഭയഭഞ്ജനചതുരം

വിഷ്ണുകരതലരോചിഷ്ണുവാമായുധം
വിഷ്ണുഭക്തവൈരസഹിഷ്ണുവല്ലറിക.

ചെന്താർമാനിനിതന്റെ കാന്തനല്ലാതെ
സന്താപമകറ്റുവാൻ ബന്ധുവാരിഹ തേ?

കേവലാനന്ദരൂപി കേശവൻ നിജപദ-
സേവകജനത്തിനിന്നേവമധീനൻ

 

പാഹി ശംഭോ മയി

Malayalam

ശ്ലോകം
ദധതം കളായകുസുമോപമം ഗളം
നിജവാമഭാഗധൃത സർവ്വമംഗളം
ശരണം ജഗാമ ജഗതാം ശിവശങ്കരം
ശശിഖണ്ഡമൗലിമൃഷിരേഷ ശങ്കരം.

പദം
പാഹി ശംഭോ മയി ദേഹി ശംഭോ
ദേഹികൾക്കു നീയല്ലോ ദൈവമാകുന്നു.

ദുർവ്വാരസുദർശനദൂയമാനമാനസം
ദുർവാസസം പാഹി പാർവതീനാഥ!
 

Pages