മന്ത്രിവര! നിശമയ സുമന്ത്ര!

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ശ്ലോകം
അഥ കദാചിദനന്തപദാംബുജ-
പ്രസൃതമാനസമഞ്ജുമധുവ്രതഃ
സചിവമേവമുവാച സമാഗതം
സ ഭവനം ഭവനന്ദനവിക്രമഃ

പദം
മന്ത്രിവര! നിശമയ സുമന്ത്ര! വചനം മേ
സന്ത്രാസിതാശേഷവിമതവിതതേ!
ഈശനിൽ വിമുഖമാം ഇന്ദ്രിയകുലം
ക്ലേശാവഹമെന്നു കരുതുക ഭവാൻ
വാരിധികാഞ്ചിയാം ധരണി തന്നിൽ
ആരഹോ പറക ഹരിചരണ വിമുഖൻ?
നാരായണന്റെ പദനളിന ഭജനം
താരകം ഭവജലധി തന്റെ അറിയേണം.
 

അരങ്ങുസവിശേഷതകൾ: 

അംബരീഷൻ വലത്ത് ഇരിക്കുന്നു ഇടത്ത് നിന്ന് മന്ത്രി പ്രവേശിയ്ക്കുന്നു.