രേ രേ നരകഹതന്മാരേ
ശ്ലോകം
സ്വർദ്ധാമഹർമ്യമണിമഞ്ചവിരാജമാന-
മുഗ്ദ്ധാംഗനാനിവഹഗീതയശഃ പ്രരോഹഃ
സ്പർദ്ധാവഹം യവനസംഘമഥോ ജിഘാംസു-
ര്യുദ്ധായ ബദ്ധമതിരേഷ രുഷാ ബഭാഷേ
പദം
രേ രേ നരകഹതന്മാരേ വന്നീടുവിൻ
പാപശീലന്മാർ നിങ്ങൾ പാരാതെ വാണിവിടെ
പാപകൃത്യമതി പൗരുഷേണ തനുപാലനായ കലിതം
ഹതമൃഗശതം ഭവതി മഹിതചരിതമിതു നഹി
വാക്കിലുള്ളഭിമാനം പോർക്കും വേണമെന്നുള്ള-
തോർക്കണം വിരവിൽ നേർക്കണം ധനുഷി ചേർക്കണം
ശരങ്ങൾ ശിതതരങ്ങൾ കുരുത നിങ്ങൾ സമരമിന്നു
ജംഭവൈരി തന്നുടെ ഡംഭം ശമിപ്പിപ്പാനും
ഡിംഭരേ സപദി കിം പ്രയാസമതി സംഭ്രമിക്കുമുടനേ
സമരഘടനേ പരുഷടനേ ഗഹനേ നിങ്ങൾ.
വാസുദേവനെപ്പരിഹാസം ചെയ്ത നിങ്ങൾക്കു
വാസവാനുജപരൻ കരോമി സുഖ-
വാസമതിനു സോഹം ശമനഗേഹം ചെയ്ക
സാഹസേന രണമിഹ.
അംബരീഷൻ യവനന്മാരെ പോരിനുവിളിക്കുന്നു