പങ്കജാക്ഷ പാഹി പാഹിമാം

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 
സുന്ദരീപരിണയാന്തരേ സപദൈ കോപയന്തമപി പൂർവ്വജം
സ്കന്ദതാതശുചിലോചനോപമവിലോചനം മധുരഭാഷിതൈഃ
സാന്ത്വയന്തമരവിധനേത്രമഖിലേശ്വരം ശ്രിതപരായണം
തുഷുവുഃ പ്രമുദിതാശയാ ഇതി പൃഥാസുതാത്മജനുഷോദരം
 
പങ്കജാക്ഷ! പാഹി പാഹിമാം രമാപതേ!
നിൻകഴൽസരോരുഹങ്ങൾ വന്ദാമഹേ ഭോ!
 
ശങ്കരപ്രിയങ്കര സുരേശമാധവ!
തിങ്കൾബിംബവക്ത്ര കൃഷ്ണ! ഭക്തവത്സല!
 
നിൻകൃപാകടാക്ഷമായതൊന്നുകൊണ്ടഹോ!
സങ്കടങ്ങൾ ഞങ്ങൾക്കിന്നു തീർന്നു ചിന്മയ!