സുന്ദരീസ്വയംവരം

Malayalam

ഇതി താനഖിലേശ്വരോ (ധനാശി)

Malayalam
ഇതി താനഖിലേശ്വരോ നിഗദ്യ
കുതുകീ സാദരമത്ര മിത്രവർഗ്ഗൈഃ
സുതരാമഥ സാകമാത്തമോദം
ദിതിജാതാടവിപാവകോ ന്യവാത്സീൽ
 
 
 
സുന്ദരീസ്വയം‌വരം സമാപ്തം

പാർത്ഥസുതന്മാരേ

Malayalam
പാർത്ഥസുതന്മാരേ, കേൾപ്പിൻ മൊഴി
ധൂർത്തു പെരുത്ത കുരുക്കളെയെല്ലാം
 
പോർത്തലസീമനി നേർത്തുടനേ പരം
ആർത്തിവളർത്തും എത്രവിചിത്രം
 
കല്യതവളാരും നിങ്ങൾ കുറേനാൾ
അല്ലൽവെടിഞ്ഞുടനിപ്പുരിതന്നിൽ
 
നല്ല വിനോദമൊടൊത്തു വസിപ്പിൻ
കല്യാണോദയപരമാനന്ദം

പങ്കജാക്ഷ പാഹി പാഹിമാം

Malayalam
സുന്ദരീപരിണയാന്തരേ സപദൈ കോപയന്തമപി പൂർവ്വജം
സ്കന്ദതാതശുചിലോചനോപമവിലോചനം മധുരഭാഷിതൈഃ
സാന്ത്വയന്തമരവിധനേത്രമഖിലേശ്വരം ശ്രിതപരായണം
തുഷുവുഃ പ്രമുദിതാശയാ ഇതി പൃഥാസുതാത്മജനുഷോദരം
 
പങ്കജാക്ഷ! പാഹി പാഹിമാം രമാപതേ!
നിൻകഴൽസരോരുഹങ്ങൾ വന്ദാമഹേ ഭോ!
 
ശങ്കരപ്രിയങ്കര സുരേശമാധവ!
തിങ്കൾബിംബവക്ത്ര കൃഷ്ണ! ഭക്തവത്സല!
 
നിൻകൃപാകടാക്ഷമായതൊന്നുകൊണ്ടഹോ!
സങ്കടങ്ങൾ ഞങ്ങൾക്കിന്നു തീർന്നു ചിന്മയ!

 

ക്രുദ്ധംഘോരരണാങ്കണേ കുരുപതേഃ

Malayalam
ക്രുദ്ധംഘോരരണാങ്കണേ കുരുപതേഃ സൂനും രുഷാ ലക്ഷണം
ബദ്ധ്വാ സിംഹപരാക്രശ്ശശികുലപ്രൗഢഃ സുഭാദ്രാത്മജഃ
പൃത്വീദേവനൃപാദിമേദുരപുരേ വാർത്തേ മുഹൂർത്തേ വിചി-
ത്രോദ്ധർഷം ഖലു സുന്ദരീപരിണയം ചക്രേ മുകുന്ദാജ്ഞയാ
 

മൂഢരാം തവ താതനാദികൾ

Malayalam
മൂഢരാം തവ താതനാദികൾ പേടിയോ ഗമിച്ചപോ-
ലാടൽ വരുവതിനിപ്പുറം നൃപകീട! പോകെട കശ്മലാ!
 
പടുതതടയുമൊരിടിയുമടിമലർ-
ഝടിതി തൊഴുതിടുമടികളാൽ
 
ഉടലു കടുകിനൊടിടൽപെടും
പടതുടരുകിൽ കുടിലാശയാ!

ധീരനെങ്കിലോ നിൽക്ക നമ്മൊടു

Malayalam
യുദ്ധേ പരാത്ഭുതമത്യുഗ്രവീര്യം
ഭീഷ്മാദിസംയുക്തമാത്മീയതാതം
ജ്ഞാത്വാ മഹാരോഷദുർലക്ഷ്യമാണോ
ഗത്വാഹ പാർത്ഥാത്മജാൻ ലക്ഷണാഖ്യഃ
 
ധീരനെങ്കിലോ നിൽക്ക നമ്മൊടു പോരിനിന്നതിമൂഢരേ
വൈരിഭൂരി തമോഭാരത്തിനു സൂരനെന്നു ധരിക്ക മാം
 
അരിയകരിവരനികരമുരുതരരവമൊടുരതരമതിരുഷാ
വരികിലൊരു ദരമരികിലമരുമോ ഹരിവരന്നതു കരുതുവിൻ

 

പാർത്ഥിവഹതക

Malayalam
പാർത്ഥിവഹതക! നിൻ ധൂർത്തുകൾ തീർത്തിരാവാൻ
പേർത്തുമാർത്തു പരപോർത്തലത്തിലിഹ ചീർത്ത നിന്ദകൾ
 
തവ മിടുക്കും ദ്രുതമടക്കും സുഖമൊടുക്കും

Pages