ലോകേശ പാലയ കൃപാലയ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

രണേ ദാരുണേ താം കൃതാന്തസ്യ ഗേഹം
പ്രണീയാനുയാതം ഭയോൽക്കമ്പിതാംഗഃ
സമുദ്വീക്ഷ്യ ചക്രം നിജക്ഷേമകാംക്ഷീ
ജവാൽ ബ്രഹ്മലോകം ജഗാഹേ മുനീന്ദ്രഃ.

പദം
ലോകേശ പാലയ കൃപാലയ വിഭോ
പാകാരിമുഖവിനുത പാദപതിതം മാം

ഔർവാഗ്നി സദൃശാരി ദുർവാരതേജസാ
ദുർവ്വാസസം സപദി ദൂയമാനം വിധേ
 

അർത്ഥം: 

രണേ ദാരുണ താം:- ഘോരയുദ്ധത്തിൽ കൃത്യയെ കാലപുരിയിലയച്ചിട്ട് തന്നെ അനുഗമിച്ചുകൊണ്ടിരിക്കുന്ന സുദർശനചക്രത്തെ  നല്ലവണ്ണം കണ്ടിട്ട് ദുർവ്വാസാവ് ഭയത്താൽ വിറയ്ക്കുന്ന ശരീരത്തോടുകൂടിയവനായിട്ട് ആത്മരക്ഷയ്ക്കായി ബ്രഹ്മലോകത്തെ പ്രാപിച്ചു.

ലോകേശ പാലയ കൃപാലയ:- ലോകനാഥാ, ദയാലോ, ഇന്ദ്രാദികളാൽ സ്തുതിക്കപ്പെടുന്നവനേ, പ്രഭോ, കാൽക്കൽ വീണ എന്നെ രക്ഷിക്കേണമേ. ബ്രഹ്മദേവാ, ബഡവാഗ്നിക്കു തുല്യമായ ചക്രത്തിന്റെ തടുക്കാനാവാത്ത തേജസ്സുകൊണ്ട് ദുഃഖിക്കുന്ന ഈ ദുർവ്വാസാവിനെ രക്ഷിക്കേണമേ.

അരങ്ങുസവിശേഷതകൾ: 

സദസ്സിനിടയിലൂടെ സുദർശനത്താൽ തുരത്തപ്പെട്ട് ഭയന്നോടികൊണ്ടിരിക്കുന്ന ദുർവ്വാസാവ്, ശ്ലോകം കൊട്ടിക്കലാശിച്ചശേഷം 'അഡ്ഡിഡ്ഡിക്കിട'മേളത്തിനൊപ്പം രംഗത്തേയ്ക്ക് ഓടിക്കയറി വലതുഭാഗത്തായി പകുതിതാഴ്ത്തിയ തിരശ്ശീലക്കുള്ളിലായി പീഠത്തിലിരിക്കുന്ന ബ്രഹ്മാവിനെ വീണുനമസ്ക്കരിച്ചിട്ട് ഇരുന്നുകൊണ്ട് പദം അഭിനയിക്കുന്നു.