താപസോത്തമാ നമോസ്തുതേ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

ശ്ലോകം
ഇത്ഥം തത്ര യുഥിഷ്ഠിരൻ ദയിതായാ മോദേന വാഴും വിധൗ
വൃത്രാരാതിപുരാൽ സനാരദമുനിസ്സം പ്രാപ്തവാൻ തൽ പുരേ
സുത്രാമാവിനു തുല്യനാം നൃപവരൻ ഭക്ത്യാ മുനീന്ദ്രം തദാ
നത്വാ പ്രീതിപുരസ്സരം സകുശലപ്രശ്നാദിഭിഃ പ്രോചിവാൻ.

പദം
താപസോത്തമാ നമോസ്തുതേ
താപസോത്തമാ
ഭൂപതിസംജ്ഞയാ മേവുന്ന നമ്മുടെ
പാപങ്ങളെല്ലാ- മകന്നിതു നിർണ്ണയം
പാവനമായ് വന്നു മാമക വംശവും
താവകദർശനാൽ ഇന്നു മഹാമുനേ
എങ്ങു നിന്നിപ്പോൾ എഴുന്നള്ളത്തെന്നതും
സംഗതിയെന്തെന്ന- തുമരുൾചെയ്യേണം
മംഗലം ലോകങ്ങൾ- ക്കെപ്പോഴും നൽകുവാൻ
ഇങ്ങനെയാരാനും ഉണ്ടോ ശിവ ശിവ.

അരങ്ങുസവിശേഷതകൾ: 

വലത് ധർമ്മപുത്രൻ ഇരിയ്ക്കുന്നു. നാരദൻ പ്രവേശിക്കുന്നു. വന്ദിച്ച് മാന്യസ്ഥാനത്തിരുത്തി, കുമ്പിട്ട് പദം