കൃഷ്ണാ ജനാർദ്ദന പാഹിമാം
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കൃഷ്ണാ ജനാർദ്ദന പാഹിമാം വീരാ
വൃഷ്ണികുലോത്ഭവ പാഹിമാം
ഭക്തിമഞ്ചലാം ദേഹി മമ പരം
സക്തി മറ്റൊന്നിങ്കലില്ല നമുക്കഹോ
എങ്കിലോ ഞാൻ വന്ന കാരിയമതു
പങ്കജലോചനാ കേട്ടാലും
തിങ്കൾകുലമണി ദീപമാം ധർമ്മജൻ
തങ്കലാഗ്രഹം ഏറെയുണ്ടാകയാൽ
രാജസൂയക്രതു ചെയ് വതിനിന്നു
രാജാവിനുണ്ടതിനാഗ്രഹം
രാജീവലോചനാ നിൻ കൃപാവൈഭവാൽ
വ്യാജമകന്നതു സാധിപ്പിച്ചീടേണം
എന്നതു ചൊൽ വതിനായ് മുദാ തവ
സന്നിധൗവന്നു ഞാൻ ശ്രീപതേ
മുന്നം ഹരിശ്ചന്ദ്രനെന്നപോലെ ധർമ്മ-
നന്ദനൻ ധന്യനായ് മേലിൽ വിളങ്ങേണം.