ഉദ്ധവ സഖേ ശൃണു
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശ്ലോകം
എന്നിത്തരം മധുരിപോർവചനങ്ങൾ കേട്ടു
വന്നോരു നാരദനുമന്തണനും ഗമിച്ചൂ
അന്നേരമുദ്ധവനെ നോക്കി മുകുന്ദനേവം
സന്ദേഹമോടു വചനം മധുരം ബഭാഷേ.
പദം
ഉദ്ധവ സഖേ ശൃണുമമോക്തികളിദാനീം
ഉദ്ധവ സഖേ
ബുദ്ധിവിശാരദ നീതിശാസ്ത്ര വിവേകാദികളാൽ
സത്തമനായീടും ഭവാൻ സവിധേ മമ വരിക
ഉത്തമ മുനീന്ദ്രനേയും പൃത്സുരവരനേയും
സത്യമുരചെയ്തു മോദാൽ യാത്രയാക്കിനേൻ വീര
ധർമ്മജന്റെ രാജസൂയം സമ്മോദാൽ നിർവഹിക്കേണം
പൃത്ഥ്വീവരപാലനാർത്ഥം ശത്രുജയമാശു വേണം
രണ്ടു കാര്യമതിൻ മുമ്പെ വേണ്ടതെന്തെന്നോർത്തു ഭവാൻ
നിർണയിച്ചുര ചെയ്താലും നിർണീതധീയല്ലൊ ഭവാൻ.