ക്ഷിതിപതി ധൃതരാഷ്ട്രസുതയായി

താളം: 
കഥാപാത്രങ്ങൾ: 

ശ്ലോകം:
പതി, ബന്ധുജനങ്ങളൊക്കെയും
മൃതിപൂകിയതോര്‍ത്തു ഖിന്നയായ്
സുതനൊത്തുവസിച്ചിടുന്നൊരാ-
ധൃതരാഷ്ട്രജ ചിന്തചെയ്തിദം.

പദം
ക്ഷിതിപതി ധൃതരാഷ്ട്രസുതയായി ജനിച്ചതും
അതിപരാക്രമികളാം ശതരൊത്തു വളര്‍ന്നതും
പതിയായി ധൃതവീര്യന്‍ ജയദ്രഥന്‍ ഭവിച്ചതും
വിധിമൂലമെല്ലാമിന്നു സ്മൃതിയായിക്കഴിഞ്ഞിതേ.
അതിമാത്രക്ഷണികങ്ങള്‍ അവനിയിലഖിലവും,
മൃതിപൂകും ദിനംവരെ സുതനേകനവലംബം
മതിചൂടും കുറയുന്നൂ, സുതസുതനിവനോടു-
മതിചൂടും ഭഗവന്‍െറ ചരിതങ്ങളുരചെയെ്ക

അരങ്ങുസവിശേഷതകൾ: 

പൗത്രനെ മടിയില്‍വച്ച്‌കൊണ്ട് വിചാരപദം.
പദത്തിന് ശേഷം സുരഥന്‍ പ്രവേശിയ്ക്കുന്നു