അര്‍ജ്ജുന വിഷാദ വൃത്തം
അര്‍ജ്ജുനവിഷാദവൃത്തം എന്ന ആട്ടക്കഥ
പാലിച്ചിടട്ടെ നമ്മെപ്പെരിയപുകളെഴും (ധനാശി)
ജീവനായികേ! പോയിടുന്നേന്‍
അര്‍ജ്ജുനാ, വീണ്ടും തുടരുന്നുവോ
(മുറിയടന്ത)
സുന്ദര സൂനങ്ങളും സുരഭില ചന്ദനവും
സുന്ദര സൂനങ്ങളും സുരഭില ചന്ദനവും
ചന്ദ്രിക ചേര്‍ത്തു തീര്‍ത്തതല്ലീ, (ഈ) മോഹനഗാത്രം
അനിതരമതിരമ്യം നട കണ്ടു കൊതിപൂണ്ടു
സ്വപേ്‌നപി നിനച്ചില്ല ഞാന്‍, സോദരാ
സ്വപേ്‌നപി നിനച്ചില്ല ഞാന്‍, സോദരാ ഈ സമാഗമം
സ്വല്പപുണ്യയാമെനിയ്ക്കിന്നല്പമല്ല, സമാശ്വാസം
ഇനിയെനിയെ്ക്കാന്നേ വേണം
എന്നുമീ മൈത്രി പുലരേണം
മത്സരമെല്ലാം തീരണം, ലോകേ-
അരുതിനിയരുതീ രണം.
വ്യര്‍ത്ഥം, ഗതസംഗതികളോര്‍ത്തു വിലാപം
വ്യര്‍ത്ഥം, ഗതസംഗതികളോര്‍ത്തു വിലാപം
വിജയനുണ്ടിനിയരുതു വിഷാദം
വിസ്തൃതമിന്നീരാജ്യമനാഥം
വീതഖേദം തരുകനീയനുവാദം
ധന്യനാം - ഈ കുമാരനെ, മന്നിതില്‍ വാഴിച്ചീടാം
മന്നവകുലം തവ - ഉന്നതി വരിച്ചീടും.
എന്തിനിന്നഖിലം നിഷ്ഫലം ചൊല്ലീടുന്നൂ!
എന്തിനിന്നഖിലം നിഷ്ഫലം ചൊല്ലീടുന്നൂ!
എല്ലാമേ, വിധിയെന്നോര്‍ത്തു മൃതിയേയും പാര്‍ത്തുവാഴാം
വിടചൊല്ലിയാലും വിജയാ നീ വിരവോടു-
വിജയിച്ചു തുടര്‍ന്നാലും, തുരഗരക്ഷണാര്‍ത്ഥം
എന്തേ സോദരീ! ചിന്തിച്ചോരോരോ
എന്തേ സോദരീ! ചിന്തിച്ചോരോരോ കാര്യം
സന്താപം വളര്‍ത്തുന്നൂ, അന്യഥാ ഭാവിയ്ക്കുന്നൂ.?
ബന്ധുരാംഗന്‍ - ഈ പൈതലിനോടോ വൈരം?
ഗാന്ധാരീസുതേ! പറയരുതിതേ വിധം.
തന്ത്രികള്‍ തകര്‍ന്ന നിന്‍ ഹൃദന്ത വീണയിലെന്‍
സാന്ത്വനം സഹോദരീ, സുസ്വനം ചേര്‍ക്കയില്ലീ?
കാലുഷ്യം കലരാതെ, നാം കേളികളാടിവാണ -
ബാല്യകാലവുമിന്നകതാരില്‍ ത്തെളിയുന്നു.
സോദരിയായ് ഗണിയേ്ക്കണ്ട
സോദരിയായ് ഗണിയേ്ക്കണ്ട - എന്നെ
ആദരിയേ്ക്കണ്ടാ നിങ്ങള്‍
സ്വാര്‍ത്ഥത കൊണ്ടുമാത്രം
പാര്‍ത്ഥ! നിന്‍മുന്നില്‍ വന്നു.
വ്യര്‍ത്ഥമാം അതിമോഹം, ശര -
ണാര്‍ത്ഥിയാം ഇവള്‍ക്കില്ല
പൗത്രനിവനെയെങ്കിലും
ശത്രുവെന്നു നിനയെ്ക്കാല്ലാ.