ദുശ്ശള

ജയദ്രഥ പത്നി. കൗരവരുടെ ഏകസഹോദരി

Malayalam

അര്‍ജ്ജുനാ, വീണ്ടും തുടരുന്നുവോ

Malayalam
അര്‍ജ്ജുനാ, വീണ്ടും തുടരുന്നുവോ രണം?
ഇജ്ജനത്തോടല്പം കരുണ വേണം
പുത്രന്‍, സുരഥനും, മമ നഷ്ടമായഹോ!
ശത്രുക്കളിനി ഞാനുമീ, പൗത്രനും മാത്രം

(മുറിയടന്ത)
ശതകോടി ജനങ്ങളെ ഹതിചെയ്തു കുരുക്ഷേത്രേ
മതിവന്നില്ലേ, നിനക്കു മനുഷ്യക്കുരുതിയിലിന്നും
അടങ്ങട്ടെ നിന്റെയുളളിലെരിയുന്ന കുലവൈരം
മടിക്കേണ്ട, വധിക്കിന്നിക്കുരുന്നിനെക്കുരുവീരാ!

സ്വപേ്‌നപി നിനച്ചില്ല ഞാന്‍, സോദരാ

Malayalam

സ്വപേ്‌നപി നിനച്ചില്ല ഞാന്‍, സോദരാ ഈ സമാഗമം
സ്വല്പപുണ്യയാമെനിയ്ക്കിന്നല്പമല്ല, സമാശ്വാസം

ഇനിയെനിയെ്ക്കാന്നേ വേണം
എന്നുമീ മൈത്രി പുലരേണം
മത്സരമെല്ലാം തീരണം, ലോകേ-
അരുതിനിയരുതീ രണം.

എന്തിനിന്നഖിലം നിഷ്ഫലം ചൊല്ലീടുന്നൂ!

Malayalam

എന്തിനിന്നഖിലം നിഷ്ഫലം ചൊല്ലീടുന്നൂ!
എല്ലാമേ, വിധിയെന്നോര്‍ത്തു മൃതിയേയും പാര്‍ത്തുവാഴാം
വിടചൊല്ലിയാലും വിജയാ നീ വിരവോടു-
വിജയിച്ചു തുടര്‍ന്നാലും, തുരഗരക്ഷണാര്‍ത്ഥം
 

സോദരിയായ് ഗണിയേ്ക്കണ്ട

Malayalam

സോദരിയായ് ഗണിയേ്ക്കണ്ട - എന്നെ
ആദരിയേ്ക്കണ്ടാ നിങ്ങള്‍
സ്വാര്‍ത്ഥത കൊണ്ടുമാത്രം
പാര്‍ത്ഥ! നിന്‍മുന്നില്‍ വന്നു.
വ്യര്‍ത്ഥമാം അതിമോഹം, ശര -
ണാര്‍ത്ഥിയാം ഇവള്‍ക്കില്ല
പൗത്രനിവനെയെങ്കിലും
ശത്രുവെന്നു നിനയെ്ക്കാല്ലാ.

വധിച്ചതല്ലാരും ദൈവം

Malayalam

വധിച്ചതല്ലാരും ദൈവം -
വിധിച്ചതാണെന്നേ ചൊല്ലാം.
താതനെ ഹനിച്ച പാര്‍ത്ഥന്‍
യുദ്ധസന്നാഹത്തോടെ
എത്തീടുന്നെന്നു കേട്ടു
ഭീതനായ് മൃതനായീ

ഈശ്വരന്മാരേ! ഇല്ലേ കാണുന്നില്ലേ

Malayalam

ഈശ്വരന്മാരേ! ഇല്ലേ കാണുന്നില്ലേ
ആലംബഹീനയാമീ അബലതന്‍ ദുഃഖം?
അന്നേ രണത്തില്‍ മൃതരായി, സോദരരുമെന്‍ പതിയും
ഇന്നേകസുതന്‍, സുരഥനേയും, വിധിയേവം ഹരിച്ചിതേ.

വൈരമേതുമേ ഹൃദി കരുതീടേണ്ട

Malayalam

വൈരമേതുമേ ഹൃദി കരുതീടേണ്ട കുമാരാ!
വൈരവും മാത്സര്യവും പാരിതില്‍ സുഖം തരാ.
മിത്രത കൊണ്ടേ കുലം പുഷ്ക്കലമായിത്തീരൂ
മാതുലരായിട്ടെന്നും മാനിയ്ക്ക പാര്‍ത്ഥന്മാരെ.

ക്ഷിതിപതി ധൃതരാഷ്ട്രസുതയായി

Malayalam

ശ്ലോകം:
പതി, ബന്ധുജനങ്ങളൊക്കെയും
മൃതിപൂകിയതോര്‍ത്തു ഖിന്നയായ്
സുതനൊത്തുവസിച്ചിടുന്നൊരാ-
ധൃതരാഷ്ട്രജ ചിന്തചെയ്തിദം.

പദം
ക്ഷിതിപതി ധൃതരാഷ്ട്രസുതയായി ജനിച്ചതും
അതിപരാക്രമികളാം ശതരൊത്തു വളര്‍ന്നതും
പതിയായി ധൃതവീര്യന്‍ ജയദ്രഥന്‍ ഭവിച്ചതും
വിധിമൂലമെല്ലാമിന്നു സ്മൃതിയായിക്കഴിഞ്ഞിതേ.
അതിമാത്രക്ഷണികങ്ങള്‍ അവനിയിലഖിലവും,
മൃതിപൂകും ദിനംവരെ സുതനേകനവലംബം
മതിചൂടും കുറയുന്നൂ, സുതസുതനിവനോടു-
മതിചൂടും ഭഗവന്‍െറ ചരിതങ്ങളുരചെയെ്ക

ശാരദ രജനി വരുന്നൂ

Malayalam

ശാരദ രജനി വരുന്നൂ തേരില്‍
താരക ഗണമാം മണിമാലയുമായ്
സാഗര തിരകള്‍ വര്‍ണ്ണനീരാളം
സ്വാഗതമേകാന്‍ നീളെ വിരിയേ്ക്ക.
രാഗം കലരും മുഖമൊടു നിശയാം
രാഗിണി ശശിയോടണയുന്നു.
മുല്ല വിരിഞ്ഞു ചിരിച്ചെതിരേല്‍ക്കേ
മന്ദാനിലനോ വെണ്‍ചാമരമായ്!
കളകള രവമൊടു കൂടണയും
കിളികളവള്‍ക്കൊരു ശുഭശകുനം

പാഞ്ചാലി തന്നിലല്ലോ കൗതുകം

Malayalam

പാഞ്ചാലി തന്നിലല്ലോ കൗതുകം
വഞ്ചനയെന്നോ,ടെല്ലാം നാടകം
ഇജ്ജനമെല്ലാം ചൊല്ലി ദൂഷണം!
ലജ്ജയില്ല, കാന്തനെന്തും ഭൂഷണം
ആളിമാര്‍ പറഞ്ഞെന്നോടു താവക-
കേളികള്‍ കാമ്യകവനേ, കാമുക!
ദ്രൗപദിയെ വിജനേ, നീ അപഹരിച്ചതും
ആപത്തറിഞ്ഞു പതികള്‍ വീണ്ടെടുത്തതും
നിന്നോടേറ്റതും, നീ തോറ്റതും, നൃപാ-
പിന്നീടേറ്റം നിന്ദ ചെയ്തയച്ചതും.